അർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാംവിദേശനാണ്യ കരുതൽ ശേഖരം 683.99 ബില്യൺ ഡോളറിലെത്തിപെട്രോള്‍, ഡീസല്‍ വില കുറച്ചേക്കുംജിഎസ്ടി കൗൺസിലിൽ നിർണായക ചർച്ചകൾക്ക് സാധ്യത; ഓൺലൈൻ ഗെയിമിംഗ് കമ്പനികൾക്ക് റിട്രോ ടാക്സ് ഇളവ്‌ ചർച്ച ചെയ്തേക്കും2,000 രൂപ വരെയുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് 18% നികുതി ഏർപ്പെടുത്തിയേക്കും

ഉൽപന്നങ്ങൾക്ക് വ്യാജ റിവ്യൂ: ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന നീക്കത്തിനു പിടി വീഴുന്നു

ന്യൂഡൽഹി: ഇ–കൊമേഴ്സ് വെബ്സൈറ്റുകളിൽ ഉൽപന്നങ്ങൾക്ക് വ്യാജ റിവ്യൂ നൽകി ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന നീക്കത്തിനു കേന്ദ്രത്തിന്റെ പിടി വീഴുന്നു. ഫ്ലിപ്കാർട്ട്, ആമസോൺ, ടാറ്റ സൺസ്, റിലയൻസ് റീട്ടെയ്ൽ എന്നിവയുടെ പ്രതിനിധികളെ ഉപഭോക്തൃകാര്യ മന്ത്രാലയം ചർച്ചയ്ക്കു വിളിച്ചു.
അഡ്വർടൈസിങ് സ്റ്റാൻഡേഡ്സ് കൗൺസിൽ ഓഫ് ഇന്ത്യയുമായി (എഎസ്‍സിഐ) ചേർന്ന് ഈ വിഷയത്തിൽ ചട്ടങ്ങൾ തയാറാക്കും. ചർച്ചയിൽ ഉപഭോക്തൃ ഫോറങ്ങൾ, നിയമ സർവകലാശാലകൾ, വ്യവസായ സംഘടനകൾ എന്നിവയെയും ക്ഷണിച്ചിട്ടുണ്ട്.വിൽപന വർധിപ്പിക്കാനായി, ഡിജിറ്റൽ പ്രമോഷൻ ഏജൻസികളുടെ സഹായത്തോടെ വ്യാജ റിവ്യൂ, ഉയർന്ന റേറ്റിങ് എന്നിവ നൽകുന്ന രീതി നിലവിലുണ്ട്. സൈറ്റുകളിൽ ഉൽപന്നങ്ങൾ വിൽക്കുന്ന സെല്ലർ കമ്പനികളാണ് ഇങ്ങനെ പണം നൽകി വ്യാജമായ അഭിപ്രായരൂപീകരണം നടത്തുന്നത്. ഉപയോക്താക്കൾ റിവ്യൂ യഥാർഥമെന്നു കരുതി ഉൽപന്നം വാങ്ങുകയും വഞ്ചിതരാകുകയും ചെയ്യാറുണ്ട്.

X
Top