
ന്യൂഡല്‍ഹി: സ്റ്റെല്ലാരിസ് വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സിന്റെ നേതൃത്വത്തില്‍ നടന്ന പ്രീ-സീരീസ് എ ഫണ്ടിംഗ് റൗണ്ടില്‍ബിസിനസ്-ടു-ബിസിനസ് (ബി 2 ബി) അനലിറ്റിക്‌സ് സോഫ്‌റ്റ്വെയര്‍ സ്ഥാപനമായ ഫാക്ടേഴ്‌സ്.എഐ 3.6 മില്യണ്‍ ഡോളര്‍ സമാഹരിച്ചു. നിലവിലുള്ള നിക്ഷേപകരായ എലിവേഷന്‍ ക്യാപിറ്റല്‍, എമര്‍ജന്റ് വെഞ്ച്വേഴ്‌സ് എന്നിവരും എയ്ഞ്ചല്‍ നിക്ഷേപകരായ സെന്‍ഡസോയിലെ ക്രിസ് റുഡീഗ്രാപ്പ്, ജിടിഎം ബഡ്ഡിയുടെ ശ്രീധര്‍ പെഡിനേനി, വാട്ട്‌സ്ആപ്പിന്റെ ഖാദിം ബാറ്റി എന്നിവരും റൗണ്ടില്‍ പങ്കെടുത്തു.
ഗോ-ടു-മാര്‍ക്കറ്റ് (ജിടിഎം) ടീമുകളെ വിപുലീകരിക്കുന്നതിനും ഓഫറുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഫണ്ട് ഉപയോഗിക്കാന്‍ സ്റ്റാര്‍ട്ടപ്പ് പദ്ധതിയിടുന്നു.അരവിന്ദ് മൂര്‍ത്തി, പ്രവീണ്‍ ദാസ് എന്നിവരോടൊപ്പം സ്വാമിനാഥനാണ് 2020 ല്‍ ഫാക്ടേഴ്‌സ്.എഐ സ്ഥാപിച്ചത്. വലിയ സംരംഭങ്ങളുടെ ബി 2 ബി മാര്‍ക്കറ്റിംഗ് ടീമുകളെ, പ്രത്യേകിച്ച് മറ്റ് സാസ് സ്ഥാപനങ്ങളെ അവരുടെ വൈവിധ്യമാര്‍ന്ന ഉപഭോക്തൃ ഡാറ്റ മനസിലാക്കാനും മികച്ച തീരുമാനങ്ങള്‍ എടുക്കാനും സ്ഥാപനം സഹായിക്കുന്നു.
ഇതിനുള്ള സോഫ്‌റ്റ്വെയര്‍ പരിഹാരങ്ങളാണ് സ്റ്റാര്‍ട്ടപ്പ് വാഗ്ദാനം ചെയ്യുന്നത്്. ഇതുപയോഗിച്ച് കമ്പനികള്‍ക്ക് പ്രകടനം മെച്ചപ്പെടുത്താം.അക്കൗണ്ട് ഇന്റലിജന്‍സ്, വ്യക്തിഗത അക്കൗണ്ടുകള്‍ക്കായുള്ള അനലിറ്റിക്‌സ്, മൊത്തത്തിലുള്ള വില്‍പ്പന ഫണല്‍, റവന്യൂ ആട്രിബ്യൂഷന്‍ എന്നിവ സ്റ്റാര്‍ട്ടപ്പ് വാഗ്ദാനം ചെയ്യുന്ന സേവനങ്ങളാണ്.