മന:പൂര്‍വ്വം വരുത്തിയ വായ്പ കുടിശ്ശിക 88435 കോടി രൂപയായിആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ നിയമനത്തിന് ധനമന്ത്രാലയം അപേക്ഷ ക്ഷണിച്ചുജനുവരിയില്‍ 51 ലക്ഷം കോടി രൂപയുടെ 1050 കോടി റീട്ടെയ്ല്‍ ഡിജിറ്റല്‍ പെയ്മന്റുകള്‍പെയ്മന്റ് ഉത്പന്നങ്ങള്‍ അന്താരാഷ്ട്രവത്ക്കരിക്കണം – ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്‌വിദേശ നാണ്യ ശേഖരം മൂന്നുമാസത്തെ താഴ്ചയില്‍

കാർഷികോൽപന്ന കയറ്റുമതിയ്ക്ക് ദേശീയ സഹകരണസംഘം ഉടൻ

ന്യൂഡൽഹി: കാർഷിക മേഖലയുടെ പ്രോത്സാഹനത്തിന് കേന്ദ്രസർക്കാർ രൂപവൽക്കരിക്കുന്ന 3 ദേശീയ സഹകരണ സംഘങ്ങളിൽ കയറ്റുമതിക്കുള്ള സംഘം വൈകാതെ തുടങ്ങും. ഇഫ്കോ, നാഫെഡ്, ഗുജറാത്ത് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ(അമുൽ), ക്രിബ്കോ, ദേശീയ സഹകരണ വികസന കോർപറേഷൻ (എൻസിഡിസി) എന്നിവ ചേർന്ന് 2000 കോടി മൂലധനമുള്ള സംഘത്തിന് തുടക്കമിടും.

കർഷകർക്കായി വിത്ത് ലഭ്യമാക്കാനും ജൈവ കൃഷി പ്രോത്സാഹനം, കാർഷികോൽപന്ന കയറ്റുമതി എന്നിവയ്ക്കുമായി 3 ദേശീയ സഹകരണ സംഘങ്ങൾ രൂപീകരിക്കാനും കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

സംസ്ഥാനാന്തര സഹകരണ സംഘ നിയമപ്രകാരം രൂപീകരിക്കുന്ന ഇവയിൽ പ്രാഥമിക സഹകരണ സംഘങ്ങൾ, ജില്ല-സംസ്ഥാന-ദേശീയ തലങ്ങളിലുള്ള ഫെഡറേഷനുകൾ, മൾട്ടി സ്റ്റേറ്റ് സഹകരണ സൊസൈറ്റികൾ, കർഷക ഉൽപാദന സംഘടനകൾ തുടങ്ങി പ്രാഥമികതലം മുതൽ ദേശീയതലം വരെയുള്ള സഹകരണ സംഘങ്ങൾക്ക് അംഗമാകാം.

ബന്ധപ്പെട്ട കേന്ദ്രമന്ത്രാലയങ്ങളുടെ പിന്തുണയോടെ രാജ്യത്തുടനീളമുള്ള വിവിധ സഹകരണ സംഘങ്ങൾ ഉൽപാദിപ്പിക്കുന്ന വസ്തുക്കളുടെയും സേവനങ്ങളുടെയും കയറ്റുമതിക്കുള്ള സംഘടനയായി ഇതു പ്രവർത്തിക്കും.

ചരക്കുകളുടെ സംസ്കരണവും രാജ്യാന്തര നിലവാരമുള്ള സേവനങ്ങൾ ഉറപ്പാക്കുന്നതും സഹകരണ മേഖലയിൽ അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കണക്കുകൂട്ടൽ. ഡൽഹിയിൽ ആയിരിക്കും ആസ്ഥാനം.

ഇഫ്കോ, നാഫെഡ്, അമുൽ, ക്രിബ്കോ, (എൻസിഡിസി എന്നിവ 100 കോടി രൂപ വീതം നൽകിയാണ് പ്രമോട്ടർമാരാകുന്നത്. ഈ സാമ്പത്തിക വർഷം തന്നെ സൊസൈറ്റി കയറ്റുമതി ആരംഭിക്കുമെന്നാണ് കരുതുന്നത്.

X
Top