ഏപ്രിൽ 20 മുതൽ അധികനിരക്കില്ലാതെ 60% സീറ്റുകൾ വാഗ്ദാനം ചെയ്ത് വിമാനക്കമ്പനികൾഏപ്രില്‍ എട്ടിന് റിസര്‍വ് ബാങ്കിന്‍റെ നിര്‍ണായക യോഗംസാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 8.2 ലക്ഷം കോടി രൂപ കടമെടുക്കാൻ കേന്ദ്ര സർക്കാർഎഥനോള്‍ പെട്രോളിലേക്ക് ഒരുപടി കൂടി അടുക്കാന്‍ ഇന്ത്യ2.38 ലക്ഷം കോടി രൂപയുടെ ആയുധ സംഭരണത്തിന് ഇന്ത്യ

യുഎസ് മൂലധനം വന്‍തോതില്‍ ഇന്ത്യയിലേക്ക് ഒഴുകുമെന്ന് വിദഗ്ധര്‍

മുംബൈ: അമേരിക്കയുമായുള്ള കരാറിന് പിന്നാലെ ഉത്സവാഘോഷത്തില്‍ ദലാല്‍ സ്ട്രീറ്റ്. അമേരിക്കന്‍ മൂലധനം വന്‍തോതില്‍ ഇന്ത്യയിലേക്ക് ഒഴുകുമെന്നാണ് വിദഗ്ധര്‍.
വിദേശ നിക്ഷേപകര്‍ തിരിച്ചെത്തുന്നുവെന്നാണ് അനലിസ്റ്റുകളുടെയും സാമ്പത്തിക വിദഗ്ധരുടെയും പ്രവചനം. ബജറ്റിന് ശേഷമുള്ള എല്ലാ തളര്‍ച്ചയും വിപണി ഒറ്റയടിക്ക് മറികടന്നത് ചൂണ്ടികാട്ടിയാണ് ഈ വിലയിരുത്തല്‍.

നയപരമായ സ്ഥിരതയും രൂപയുടെ മൂല്യം ശക്തിപ്പെടുന്നതും വിദേശ നിക്ഷേപകരെ വീണ്ടും ഇന്ത്യയിലേക്ക് ആകര്‍ഷിക്കും. ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 7.5 ശതമാനമായും കോര്‍പ്പറേറ്റ് ലാഭം 18 ശതമാനമായും ഉയരാന്‍ ഈ കരാര്‍ സഹായിക്കുമെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഡോ. വി.കെ. വിജയകുമാര്‍ നിരീക്ഷിക്കുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങളായി വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിയുകയായിരുന്നു. 2025 ഓഗസ്റ്റ് മുതല്‍ ഏകദേശം 1,66,286 കോടി രൂപയാണ് അവര്‍ പിന്‍വലിച്ചത്. അമേരിക്ക ചുമത്തിയ 50% താരിഫ് ആയിരുന്നു പ്രധാന കാരണം.

എന്നാല്‍ ഫെബ്രുവരിയിലെ ആദ്യ രണ്ട് ദിവസങ്ങളില്‍ തന്നെ അവര്‍ 1,906 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിക്കഴിഞ്ഞു. എഫ്.ഐ.ഐകളുടെ പ്രിയപ്പെട്ട മേഖലയായബാങ്കിംഗ് & ഫിനാന്‍സില്‍ എച്ച്.ഡി.എഫ്.സി, ബജാജ് ഫിനാന്‍സ് തുടങ്ങിയവ.

ഐടി & ടെലികോമില്‍ കയറ്റുമതി കൂടുമെന്ന പ്രതീക്ഷയില്‍ ഇന്‍ഫോസിസ്, ടിസിഎസ് ഓഹരികള്‍. അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ ഓഹരികള്‍ എന്നിവയ്ക്കെല്ലാം കരാര്‍ നേട്ടമാവുമെന്നും വിദഗ്ധര്‍ അറിയിച്ചു.

X
Top