
മുംബൈ:ഡെബ്റ്റ് സെക്യൂരിറ്റി ഇഷ്യു ചെയ്യുന്നവരില്‍ നിന്നും മുന്‍കൂറായി പണം സ്വരൂപിക്കുന്നതിനുള്ള ചട്ടക്കൂട് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) പുറത്തിറക്കി.ഇത് പ്രകാരം, ഇഷ്യു മൂല്യത്തിന്റെ 0.5 ബേസിസ് പോയിന്റ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ ശേഖരിക്കുകയും ഡെറ്റ് സെക്യൂരിറ്റികള്‍ അനുവദിക്കുന്നതിന് മുമ്പ് ഒരു എസ്‌ക്രോ അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്യും. കടപത്രങ്ങളുടെ പൊതു ഇഷ്യു, സ്വകാര്യ പ്ലേസ്‌മെന്റുകള്‍ തുക നല്‍കാന്‍ ബാധ്യസ്ഥമാണ്.
ലഭ്യമായി ഒരു പ്രവൃത്തി ദിവസത്തിനുള്ളില്‍ തുക എല്‍പിസിസിയുടെ ((ലിമിറ്റഡ് പര്‍പ്പസ് ക്ലിയറിംഗ് കോര്‍പ്പറേഷന്‍) അക്കൗണ്ടിലേയ്ക്ക് എക്‌സ്‌ചേഞ്ചുകള്‍ കൈമാറണം. വിശദാംശങ്ങള്‍ എല്‍പിസിസിയെ അറിയിക്കാനും വെബ്‌സൈറ്റുകളില്‍ രേഖപ്പെടുത്താനും എക്‌സ്‌ചേഞ്ചുകള്‍ ബാധ്യസ്ഥരാണ്. തുക കണക്കുകൂട്ടിയതെങ്ങിനെ എന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ എല്‍പിസിസി വെളിപെടുത്തേണ്ടതുണ്ട്.
പുനര്‍ വാങ്ങല്‍ കരാര്‍ ഇടപാടുകള്‍ (റീ പര്‍ച്ചേസിംഗ് കരാറുകള്‍) തീര്‍പ്പാക്കുന്ന സ്ഥാപനമാണ് എല്‍ പി സി സി.ഇവയ്ക്കായി സെറ്റില്‍മെന്റ് ഗ്യാരണ്ടി ഫണ്ട് നിര്‍മ്മിക്കാനാണ് ഫണ്ട് ഉപയോഗിക്കുക. വിശദാംശങ്ങള്‍, കടപത്രങ്ങള്‍ പുറത്തിറക്കുന്നവരെ എല്‍പിസിസി അറിയിക്കും.
മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മെയ് 1 മുതലാണ് നടപ്പില്‍ വരിക.