ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

പൊതുമേഖലയിലെ മികവ്: സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കൊച്ചി: വ്യവസായവകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമികവിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

മാനുഫാക്ചറിംഗ് മേഖലയില്‍ 100 കോടി രൂപയ്ക്കു മുകളില്‍ വിറ്റുവരവുള്ള വിഭാഗത്തില്‍ ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ്, 25 കോടിക്കു മുകളിലും വിറ്റുവരവുള്ള വിഭാഗത്തില്‍ മലപ്പുറം കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്‍സ്, 25 കോടിക്കു താഴെ വിറ്റുവരവുള്ള വിഭാഗത്തില്‍ കേരളാ സിറാമിക്‌സ് ലിമിറ്റഡ്, മാനുഫാക്ചറിംഗ് ഇതര മേഖലയില്‍ കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്‌മെന്‍റ് കോര്‍പറേഷന്‍ എന്നീ സ്ഥാപനങ്ങള്‍ അവാര്‍ഡിന് അര്‍ഹരായി.

X
Top