എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾകൊച്ചി മെട്രോയുടെ വായ്പയ്ക്ക് സര്‍ക്കാർ അനുമതി വൈകുന്നുഇന്ത്യയുടെ പ്രധാന കല്‍ക്കരി ദാതാവായി റഷ്യഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് നിര്‍മ്മാണത്തിനായി 600 മില്യണ്‍ ഡോളര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ആന്ധ്ര പ്രദേശ്ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍

മെയ് വാഹന വില്‍പനയില്‍ 10 ശതമാനത്തിന്റെ ഉയര്‍ച്ച, വിറ്റുപോയതില്‍ 8 ശതമാനവും ഇലക്ട്രിക് വാഹനങ്ങള്‍

ന്യൂഡല്‍ഹി: ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (ഫാഡ) പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ വാഹന റീട്ടെയില്‍ വില്‍പ്പന മെയ് മാസത്തില്‍ 10 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. വിറ്റുപോയതിന്റെ 8 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാ (ഇവി)ണ്. അതില്‍ തന്നെ ഇരുചക്ര ഇവി വില്‍പ്പനയില്‍ 7 ശതമാനവും ത്രീ വീലര്‍ ഇവി വില്‍പ്പനയില്‍ 56 ശതമാനവും വര്‍ദ്ധനവുണ്ടായി.

മൊത്തം ഇലക്ട്രിക് മേഖലയില്‍ വാണിജ്യ വാഹനങ്ങള്‍ 0.5 ശതമാനവും യാത്രാവാഹനങ്ങള്‍ 2.5 ശതമാനവുമാണ്.

ഇരുചക്ര വാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍, യാത്രാ വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവയുടെ വില്‍പന യഥാക്രമം 9 ശതമാനം, 79 ശതമാനം, 4 ശതമാനം, 7 ശതമാനം എന്നിങ്ങനെയാണ് വര്‍ധിച്ചത്.

വിവാഹ സീസണ്‍, ജൂണ്‍ മുതല്‍ പ്രാബല്യത്തില്‍ വന്ന സബ്‌സിഡികളിലെ മാറ്റങ്ങള്‍, ഗ്രാമീണ ഡിമാന്‍ഡ് വീണ്ടെടുക്കല്‍ തുടങ്ങിയ ഘടകങ്ങളാണ് ഇരുചക്ര വാഹന വില്‍പ്പനയെ അനുകൂലമായി സ്വാധീനിച്ചത്, ഫാഡ പ്രസിഡന്റ് മനീഷ് രാജ് സിംഘാനിയ അറിയിക്കുന്നു.

X
Top