
കൊച്ചി: ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ തിയ്യേറ്ററായ നാം അവതരിപ്പിക്കുന്ന ‘ എല്ലാത്തിനും അതിന്റേതായ സമയമുണ്ട്’ നാടകത്തിന്റെ ആദ്യ അവതരണം ബുധനാഴ്ച്ച. വൈകീട്ട് 6.30ന് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിലാണ് നാടകത്തിന്റെ ആദ്യ അവതരണം. ഇറാനിയന്‍ നാടകകൃത്ത് ബഹാറൂസ് ഖരിബ്പൂര്‍ രചിച്ച യുദ്ധ വിരുദ്ധ നാടകം എവരിത്തിങ്ങ് ഇന്‍ ഇറ്റ്‌സ് പ്രോപ്പര്‍ ടൈമിന്റെ മലയാള ആവിഷ്‌കാരമായ എല്ലാത്തിനും അതിന്റേതായ സമയമുണ്ട് സംവിധാനം ചെയ്യ്തിരിക്കുന്നത് ഷേര്‍ളി സോമസുന്ദരമാണ്. എറണാകുളത്തെ 11 സ്‌ക്കൂളുകളിലെ 18 കുട്ടികള്‍ ചേര്‍ന്നാണ് നാടകം അവതരിപ്പിക്കുന്നത്.
യുദ്ധ വിരുദ്ധ ആക്ഷേപഹാസ്യ നാടകമാണ് ‘എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ‘ .യുദ്ധം കുട്ടികളില്‍ ഉണ്ടാക്കുന്ന മാനസിക- വൈകാരിക ആഘാതങ്ങളാണ് നാടകത്തിന്റെ പ്രമേയം. യുദ്ധത്തില്‍ അക്രമത്തിനും ചൂഷണത്തിനും പീഡനത്തിനും മുറിവിനും നാശനഷ്ടങ്ങള്‍ക്കുമെല്ലാം കുട്ടികള്‍ ഇരകളാകുന്നു.
ഡിസംബര്‍ 26 മുതല്‍ 30 വരെ പാലക്കാട് നടക്കുന്ന നവരംഗ് ചില്‍ഡ്രന്‍സ് നാടക ഫെസ്റ്റിവലിലും ഈ നാടകം അവതരിപ്പിക്കും. 30ന് പാലക്കാട് ടൗണ്‍ ഹാളിലാണ് നാടകം അരങ്ങേറുക.
അവിനാശ് രവി, ഹൈസം ബിനാസ്, ആതിഷ് ഗോപാല്‍, ബി.ആര്‍ ഹേമന്ത്, മാധവ് ആര്‍ തമ്പി, ദിയ കാതറിന്‍ ഷിനു, ഗൗരി പ്രവീണ്‍, തന്‍മയി, അര്‍ച്ചന രാജേഷ്, നന്ദന കൃഷ്ണകുമാര്‍, അലോക ഫ്‌ളോറിയ, ആത്മിയ ഫ്‌ളോറിയ, അശ്വിന്‍ ഡെന്നി, ലേഖ സി. ഷെട്ടി, മാളവിക ഏ. ആര്‍, മാളവിക മുരളി, ഗോവിന്ദ് വിനോദ്, ഉത്തര വിനോദ് എന്നിവരാണ് അരങ്ങില്‍. മനോഷ് ടി.പി- സെറ്റ്, സുനിത മനോജ് – സംഗീതം, ജോളി ആന്റണി- ലൈറ്റ് ആന്റ് സൗണ്ട്, പൂര്‍ണ്ണ. ബി- സാങ്കേതിക സഹായം, ചാരു നാരായണന്‍ – മേക്കപ്പ് ആന്റ് കോസ്റ്റിയൂം എന്നിവരാണ് നാടകത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.