ഇന്ത്യൻ ഓഹരികളുടെ ദുർബല പ്രകടനത്തിന് അമിത പണലഭ്യതയും ‘ഈസി എക്സിറ്റും’ കാരണമെന്ന് നിർമ്മല സീതാരാമൻ ◆ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകാന്‍ ഒരു വര്‍ഷം കൂടി വൈകും ◆ ഇന്ത്യ- യുഎസ് വ്യാപാര കരാർ ഉടൻ നിർണായക ഘട്ടത്തിലെന്ന് മാർക്കോ റൂബിയോ ◆ രാജ്യത്തെ ഭവന വിപണിയിൽ പ്രതിസന്ധി; അത്യാഡംബര വീടുകൾ വാങ്ങാൻ ആളില്ല ◆ ഉപരോധ രാജ്യങ്ങളിലേക്ക് എണ്ണ കയറ്റുമതി ചെയ്‌ത് ഇന്ത്യ; ഇന്ധന കയറ്റുമതിയിൽ 43 ശതമാനം വർധനവ് ◆

ഇവി ടെക് സ്റ്റാർട്ടപ്പായ ഇലക്‌ട്രിഫ്യൂവൽ 1.8 കോടി രൂപ സമാഹരിച്ചു

മുംബൈ: പ്രമുഖ നിക്ഷേപകരായ വിഷ്ണുരാജ് കുഞ്ചൂർ, സാഹിൽ കെജ്‌രിവാൾ, പ്രദീപ് ഗുപ്ത എന്നിവരുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ഏഞ്ചൽ നെറ്റ്‌വർക്കിൽ (ഐഎഎൻ) നിന്ന് 1.8 കോടി രൂപയുടെ ധനസഹായം സമാഹരിച്ചതായി ഇലക്ട്രിക് വെഹിക്കിൾ (ഇവി) ടെക്‌നോളജി സ്റ്റാർട്ടപ്പായ ഇലക്‌ട്രിഫ്യൂവൽ അറിയിച്ചു.

ഉൽപ്പാദനം സ്കെയിൽ ചെയ്യുന്നതിനും ഗവേഷണത്തിലും വികസനത്തിലും (ആർ ആൻഡ് ഡി) നിക്ഷേപിക്കുന്നതിനും കൂടുതൽ നിയമനങ്ങൾ നടത്തുന്നതിനും ഫണ്ടുകൾ ഉപയോഗിക്കുമെന്ന് സ്റ്റാർട്ടപ്പ് പറഞ്ഞു.

സുമേഷ് കുമാർ, സുനിൽ കുമാർ, അഭിഷേക് കുമാർ, ഉജ്ജ്വല് ഭരദ്വാജ് എന്നിവർ ചേർന്ന് 2017-ൽ സ്ഥാപിച്ച ഇലക്‌ട്രിഫ്യൂവൽ, കൃത്യമായ ജിയോലൊക്കേഷൻ, സെല്ലുലാർ കണക്റ്റിവിറ്റി, കാര്യക്ഷമവും വേഗത്തിലുള്ളതുമായ ചാർജിംഗ്, ബാറ്ററി സ്വാപ്പിംഗ്, വാറന്റി, സർവീസ് മാനേജ്‌മെന്റ് എന്നിവയ്‌ക്കൊപ്പം ഉൽപ്പന്നങ്ങൾ നൽകാൻ ബാറ്ററി നിർമ്മാതാക്കളെ സഹായിക്കുന്നു.

25-ലധികം ഉപഭോക്താക്കൾക്കായി 15,000 യൂണിറ്റിലധികം ഉൽപ്പന്നങ്ങൾ വിന്യസിച്ചിട്ടുണ്ടെന്നും. നാല് ബാറ്ററി നിർമ്മാതാക്കളുമായി പങ്കാളിത്തത്തിലാണെന്നും ഇവി സ്റ്റാർട്ടപ്പ് അവകാശപ്പെടുന്നു. ഒരു ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റത്തിനുപുറമെ, മോട്ടോർ കൺട്രോളർ, വെഹിക്കിൾ കൺട്രോൾ യൂണിറ്റ്, ടെലിമാറ്റിക്‌സ്, മൊബൈൽ ആപ്ലിക്കേഷനുകളുടെ പൂർണ്ണമായ സ്യൂട്ട് എന്നിവ പോലുള്ള ഹാർഡ്‌വെയർ ഉത്പന്നങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

X
Top