പശ്ചിമേഷ്യന്‍ സംഘർഷം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് റിപ്പോർട്ട്യുഎസ് – ഇറാൻ യുദ്ധം: കുതിച്ച് കയറി ഡ്രൈ ഫ്രൂട്സ് വിലകേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടണ്‍ കണക്കിന് പഴം, പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നുപശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ

ആപ്പിളിനും മെറ്റയ്ക്കും ഗൂഗിളിനുമെതിരെ യൂറോപ്യന്‍ യൂണിയന്‍ അന്വേഷണം

പ്പിള്‍, മെറ്റ, ഗൂഗിള്‍ ഉടമസ്ഥതയിലുള്ള ആല്‍ഫബെറ്റ് എന്നീ വമ്പന്‍ കമ്പനികള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്‍. 2022ല്‍ അവതരിപ്പിച്ച ഡിജിറ്റല്‍ മാര്‍ക്കറ്റ്‌സ് ആക്ട് (ഡിഎംഎ) ലംഘിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തുന്നത്.

ഈ വര്‍ഷം മാര്‍ച്ച് ഏഴിന് പ്രാബല്യത്തില്‍ വന്ന ഡിജിറ്റല്‍ മാര്‍ക്കറ്റ്‌സ് നിയമത്തിന് കീഴില്‍ വരുന്ന ആദ്യത്തെ കേസാണിതെന്ന പ്രത്യേകതയുമുണ്ട്.

യൂറോപ്യന്‍ യൂണിയന്റെ ആന്റിട്രസ്റ്റ് മേധാവി മാര്‍ഗ്രെതെ വസ്താഗെറും വ്യവസായ തലവനായ തിയെറ്‌റി ബ്രെടണുമാണ് അന്വേഷണത്തിന് പ്രഖ്യാപിച്ച വിവരം അറിയിച്ചത്.

നിലവില്‍ ആല്‍ഫബെറ്റ്, ആപ്പിള്‍, മെറ്റ, ആമസോണ്‍, മൈക്രോസോഫ്റ്റ്, ബൈറ്റ് ഡാന്‍സ് എന്നീ ആറ് കമ്പനികളാണ് ഡിഎംഎയ്ക്ക് കീഴില്‍ വരുന്നത്. ഈ കമ്പനികള്‍ നിയമങ്ങള്‍ ലംഘിച്ചുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ വാര്‍ഷിക വിറ്റുവരവിന്റെ 10 ശതമാനം പിഴയായി നല്‍കേണ്ടി വരും.

അതേസമയം ഈ ആറ് സ്ഥാപനങ്ങളുടെയും ആസ്ഥാനം യൂറോപ്യന്‍ യൂണിയനിലല്ല. ബൈറ്റ് ഡാന്‍സിന്റെ ഹെഡ്ക്വാര്‍ട്ടേര്‍സ് ബെയ്ജിങ്ങിലും മറ്റ് അഞ്ചു കമ്പനികളുടേത് അമേരിക്കയിലുമാണ് സ്ഥിതി ചെയ്യുന്നത്.

നിലവില്‍ മൂന്ന് കമ്പനികള്‍ ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ട്. കമ്പനിയുടെ സമ്മത പത്രം സമര്‍പ്പിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് കമ്പനികള്‍ ചോദ്യം ചെയ്യലിനെ നേരിടുന്നത്.

നേരത്തെ ഗാനങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിലെ കോംപറ്റീഷന്‍ നിയമം ലംഘിച്ചതിന്റെ പേരില്‍ സ്‌പോട്ടിഫൈ നല്‍കിയ പരാതിയില്‍ യൂറോപ്യന്‍ യൂണിയന്‍ ആപ്പിളിനെതിരെ 180 കോടി യൂറോ പിഴ ചുമത്തിയിരുന്നു. ആപ്പിള്‍, സ്മാര്‍ട്ട്‌ഫോണ്‍ വിപണി കുത്തകയാക്കിയെന്ന് അമേരിക്കയും ആരോപിച്ചിരുന്നു.

അതേസമയം അന്വേഷണത്തില്‍ സഹകരിക്കുമെന്നും കമ്പനി ഡിജിറ്റല്‍ മാര്‍ക്കറ്റ് നിയമം പാലിക്കുന്നുണ്ടെന്നതില്‍ വിശ്വാസമുണ്ടെന്നും ആപ്പിള്‍ വക്താവ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

യൂറോപ്യന്‍ യൂണിയന്റെ നിയമം പാലിക്കുന്നതിനും യൂറോപ്യന്‍ യൂണിയനിലെ ഉപഭോക്താക്കള്‍ക്ക് സ്വകാര്യതയും സുരക്ഷാ പരിരക്ഷകള്‍ നല്‍കുന്നതിനും ആപ്പിള്‍ വ്യത്യസ്തമായ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും വക്താവ് പറയുന്നു.

എന്നാല്‍ പരസ്യത്തിന് ബദലായുള്ള കമ്പനിയുടെ സബ്‌സ്‌ക്രിപ്ഷന്‍ ഉപയോഗം പല വ്യവസായങ്ങളിലും ഉപയോഗിക്കുന്ന രീതിയാണെന്നും അദ്ദേഹം പറഞ്ഞു.

X
Top