ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

പുതിയ വിമാന സർവീസുകളുമായി ഇത്തിഹാദ് എയർവെയ്സ്

കൂടുതൽ സ്ഥലങ്ങളിലേക്ക് സ‍ർവീസ് വ്യാപിപ്പിച്ച് യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്‌സ്.

സൗദി അറേബ്യയിലേക്ക് പുതിയ റൂട്ട് ആരംഭിക്കുകയാണ് കമ്പനി. 2024 ജൂൺ 24 മുതൽ ആണ് ഇത്തിഹാദ് സൗദി അറേബ്യയിലെ നാലാമത്തെ സ്ഥലത്തേക്ക് സ‍ർവീസ് നടത്തുന്നത്. മിഡിൽ ഈസ്റ്റിലെ അൽ ഖസീമിലേക്കാണ് സ‍ർവീസ്.

അബുദാബിയിലെ സായിദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് അൽ ഖാസിമിലെ പ്രിൻസ് നായിഫ് ബിൻ അബ്ദുൽ അസീസ് ഇൻ്റർനാഷണൽ എയർപോർട്ടിലേക്കും തിരിച്ചും ആഴ്ചയിൽ നാല് തവണ വിമാനങ്ങൾ സ‍ർവീസ് നടത്തും.

ഈ വർഷം അൽ ഖാസിമിലേക്ക് തുടങ്ങുന്ന പുതിയ സർവീസ് സൗദി അറേബ്യയുടെ സമ്പന്നമായ സംസ്‌കാരവും അവസരങ്ങളുമായി അബുദാബിയെ ബന്ധിപ്പിക്കുന്ന ഇത്തിഹാദിൻ്റെ ആഘോഷമാണെന്ന് ഇത്തിഹാദ് എയർവേയ്‌സ് വ്യക്തമാക്കി.

പുതിയ സംരംഭങ്ങളും ബിസിനസ് അവസരങ്ങളും തേടുന്ന ബിസിനസ് യാത്രക്കാരെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്നതിനാണ് പുതിയ റൂട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

കൂടുതൽ റൂട്ടുകളിൽ
ഇത്തിഹാദ് മൂന്ന് പുതിയ സ്ഥലങ്ങളിലേക്കു കൂടെ പുതിയ സർവീസ് ആരംഭിക്കും. കൂടാതെ, ഇത്തിഹാദിൻ്റെ നെറ്റ്‌വർക്ക് വിപുലീകരണത്തിൻെറ ഭാഗമായി യൂറോപ്പിലും ഏഷ്യയിലുടനീളമുള്ള നിരവധി റൂട്ടുകളിൽ ഫ്ലൈറ്റ് സ‍ർവീസുകൾ വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിടുകയാണ് കമ്പനി. മികച്ച ഇൻ ഫ്ലൈറ്റ് അനുഭവങ്ങളാണ് ഇത്തിഹാദ് അതിഥികൾക്ക് നൽകുന്നത്.

ബിസിനസ് ക്ലാസിൽ പ്രശസ്ത ഡിസൈനർ ജോർജിയോ അർമാനി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഡൈനിംഗ് ഗ്ലാസ് വെയ‍ർ ശ്രേണി തന്നെയുണ്ട്..

ഇത്തിഹാദിൻ്റെ ക്ത ബ്രാൻഡഡ് ബ്ലാങ്കറ്റ്, തലയിണ, ബോൾസ്റ്റർ കുഷ്യൻ ആഡംബര ബെഡ്ഡിംഗ് എന്നിവയെല്ലാം വ്യത്യസ്തമാണ്. അടുത്തിടെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡുകളിൽ ഏറ്റവും മികച്ച ഇക്കണോമി ക്ലാസ്അവാർഡ് നേടിയത് ഇത്തിഹാദാണ്.

ഇക്കണോമി ക്ലാസിലും മികച്ച ഇൻ-ഫ്ലൈറ്റ് പാചകരീതിയും ഡൈനിംഗ് ഉപകരണങ്ങളുമൊക്കെ നൽകുന്നു.

X
Top