ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

വിപിൻ ജെയിൻ എസ്സാർ ഷിപ്പിംഗ് സിഎഫ്ഒ

മുംബൈ: കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി വിപിൻ ജെയിനെ നിയമിക്കുന്നതിന് ബോർഡ് അംഗീകാരം നൽകിയതായി എസ്സാർ ഷിപ്പിംഗ് അറിയിച്ചു. 2022 സെപ്റ്റംബർ 28 ന് ചേർന്ന കമ്പനിയുടെ ബോർഡ് യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്ത്. നിയമനം 2022 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും.

16 വർഷത്തിലേറെ പ്രവർത്തി പരിചയമുള്ള ചാർട്ടേഡ് അക്കൗണ്ടന്റായ ജെയിൻ 2010 ഒക്ടോബർ മുതൽ എസ്സാർ ഷിപ്പിംഗിൽ പ്രവർത്തിക്കുന്നു. അദ്ദേഹം നിലവിൽ കമ്പനിയുടെ ഫിനാൻസ് ജനറൽ മാനേജരായി സേവനം അനുഷ്ഠിക്കുന്നു.

കടൽ ഗതാഗതത്തിലും കരാർ ഡ്രില്ലിംഗ് സേവനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ഒരു സംയോജിത സപ്ലൈ ചെയിൻ സൊല്യൂഷൻ പ്രൊവൈഡറാണ് എസ്സാർ ഷിപ്പിംഗ്. മൊത്തം 1.12 ദശലക്ഷം ഡിഡബ്ല്യുടി ശേഷിയുള്ള 12 കപ്പലുകൾ കമ്പനിക്കുണ്ട്. അതേസമയം വ്യാഴാഴ്ച എസ്സാർ ഷിപ്പിംഗിന്റെ ഓഹരികൾ 6.94 ശതമാനം ഉയർന്ന് 8.61 രൂപയിലെത്തി.

X
Top