റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

5G എസ്‌എ നെറ്റ്‌വർക്ക് നിർമ്മിക്കാൻ എറിക്‌സൺ ജിയോയുമായി സഹകരിക്കുന്നു

മുംബൈ: 5G സ്റ്റാൻഡ്‌എലോൺ (എസ്‌എ) നെറ്റ്‌വർക്ക് പുറത്തിറക്കുന്നതിന് റിലയൻസ് ജിയോയുമായി ദീർഘകാല തന്ത്രപരമായ 5G കരാർ പ്രഖ്യാപിച്ച് ടെലികോം ഗിയർ നിർമ്മാതാക്കളായ എറിക്‌സൺ.

രാജ്യത്ത് റേഡിയോ ആക്‌സസ് നെറ്റ്‌വർക്ക് വിന്യാസത്തിനായി ഉള്ള ജിയോയും എറിക്‌സണും തമ്മിലുള്ള ആദ്യ പങ്കാളിത്തമാണിത്. ജിയോയുടെ 5G എസ്‌എ റോൾഔട്ടിനായി എറിക്‌സണുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും. ജിയോയുടെ 5G നെറ്റ്‌വർക്ക് ഇന്ത്യയുടെ ഡിജിറ്റലൈസേഷനെ ത്വരിതപ്പെടുത്തുമെന്നും റിലയൻസ് ജിയോ ചെയർമാൻ ആകാശ് അംബാനി പറഞ്ഞു.

നിലവിൽ മുംബൈ, ഡൽഹി, വാരാണസി, കൊൽക്കത്ത എന്നിവിടങ്ങളിൽ മാത്രമാണ് ജിയോ 5ജി ലഭ്യമാകുന്നത്. 2022 ഒക്‌ടോബർ ഒന്നിന് ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ (ഐഎംസി) ആറാമത് എഡിഷനിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജി സേവനങ്ങൾ ഉദ്ഘടാനം ചെയ്തത്.

X
Top