സേവന മേഖലയുടെ വളര്‍ച്ചാ നിരക്ക് 14 മാസത്തെ താഴ്ന്ന നിലയില്‍ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് കുറയുമെന്ന് മൂഡീസ്താർ മരുഭൂമിയിൽ നിന്ന് ക്രൂഡ് ഓയിൽ ഉത്പാദനം ഉയർന്നുഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ കയറ്റുമതിയിൽ മുന്നേറ്റംപ്രതിരോധ കയറ്റുമതിയില്‍ രാജ്യത്തിന് റെക്കോര്‍ഡ് തിളക്കം

6 മാസത്തില്‍ ഇക്വിറ്റി നിക്ഷേപകരുടെ സമ്പത്ത് വര്‍ദ്ധിച്ചത് 14 ലക്ഷം കോടി രൂപ

മുംബൈ: വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വാങ്ങല്‍ ഇക്വിറ്റി മാര്‍ക്കറ്റിനെ പുതിയ ഉയരത്തിലേയ്‌ക്കെത്തിച്ചു. ഇതോടെ ദലാല്‍ സ്ട്രീറ്റിലെ നിക്ഷേപകര്‍ ആറ് മാസത്തില്‍ 14.07 ലക്ഷം കോടി രൂപയോളം സമ്പന്നരായി. ബിഎസ്ഇ സെന്‍സെക്‌സ് 3878 പോയിന്റ് അഥവാ 6.37 ശതമാനം ഉയര്‍ന്ന് 64718.56 ലെവലിലേയക്കും നിഫ്റ്റി 1083.75 പോയിന്റ് അഥവാ 5.99 ശതമാനം നേട്ടത്തില്‍ 19189.05 ലെവലിലേയ്ക്കും എത്തിയതോടെയാണിത്.

ഈസമയം, ബിഎസ്ഇ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂലധനം 296.46 ലക്ഷം കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 282.38 ലക്ഷം കോടി രൂപയുണ്ടായിരുന്ന സ്ഥാനത്താണിത്.ജനുവരി-ജൂണ്‍ കാലയളവില്‍ 60 ശതമാനത്തിലധികം നേട്ടമുണ്ടാക്കിയ എബിബി ഇന്ത്യയാണ് ലാര്‍ജ് ക്യാപ്പുകളില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൈവരിച്ചത്.

ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനിയും ടാറ്റ മോട്ടോഴ്‌സും ഇതേ കാലയളവില്‍ 50 ശതമാനത്തിലധികമാണ് ഉയര്‍ന്നത്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ്, ഐടിസി, സീമെന്‍സ്, ട്രെന്റ്, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, ബജാജ് ഓട്ടോ, ഡിഎല്‍എഫ് എന്നിവയും 30 ശതമാനം മുതല്‍ 50 ശതമാനം വരെ നേട്ടമുണ്ടാക്കി.

മികച്ച 10 മിഡ്ക്യാപുകള്‍
അരബിന്ദോ ഫാര്‍മ, വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് എന്നിവയുടെ ഓഹരികള്‍ 2023 ലെ ആദ്യ ആറ് മാസങ്ങളില്‍ 60 ശതമാനത്തിലധികമാണ് ഉയര്‍ന്നത്. കെപിഐടി ടെക്‌നോളജീസ്, പിബി ഫിന്‍ടെക്, പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍, ആര്‍ഇസി, എല്‍ ആന്‍ഡ് ടി ഫിനാന്‍സ് ഹോള്‍ഡിംഗ്‌സ്, പോളികാബ് ഇന്ത്യ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കമ്മിന്‍സ് ഇന്ത്യ എന്നിവയും ഇതേ കാലയളവില്‍ 35 ശതമാനം മുതല്‍ 60 ശതമാനം വരെ നേട്ടമുണ്ടാക്കി.

മികച്ച 10 സ്‌മോള്‍,മൈക്രോകാപ് സ്റ്റോക്കുകള്‍
സ്‌മോള്‍ ക്യാപ് മേഖലയില്‍, റെമീഡിയം ലൈഫ് കെയര്‍, പള്‍സര്‍ ഇന്റര്‍നാഷണല്‍ എന്നിവയുള്‍പ്പെടെ അത്ര അറിയപ്പെടാത്ത കമ്പനികള്‍ 2023 ന്റെ ആദ്യ പകുതിയില്‍ 2,500 ശതമാനത്തിലധികം മുന്നേറി. ടെയ്‌ലര്‍ മെയ്ഡ് റിന്യൂവബിള്‍സ്, കെ ആന്‍ഡ് ആര്‍ റെയില്‍ എഞ്ചിനീയറിംഗ്, എസ്വിപി ഹൗസിംഗ് എന്നിവയും ഇതേ കാലയളവില്‍ 500 ശതമാനത്തിലധികം നേട്ടം കൈവരിച്ചു. ബ്ലൂ ക്ലൗഡ് സോഫ്‌ടെക് സൊല്യൂഷന്‍സ്, കിന്‍ടെക് റിന്യൂവബിള്‍സ്, സോഫ്റ്റ്രാക് വെഞ്ച്വര്‍ ഇന്‍വെസ്റ്റ്‌മെന്റ്, ജെഐടിഎഫ് ഇന്‍ഫ്രാലോജിസ്റ്റിക്‌സ്, ശീതള്‍ ഡയമണ്ട്‌സ് എന്നിവയാണ് സ്‌മോള്‍ ക്യാപ് മേഖലയില്‍ 200 ശതമാനത്തിലധികം നേട്ടമുണ്ടാക്കിയ മറ്റ് പ്രധാന ഓഹരികള്‍.

നിക്ഷേപ സ്ഥാപനങ്ങളുടെ പങ്ക്
2023 ജനുവരി-ജൂണ്‍ കാലയളവില്‍ വിദേശ സ്ഥാപന നിക്ഷേപകര്‍ 60,000 കോടിയിലധികം രൂപയാണ് ഇക്വിറ്റികളില്‍ നിക്ഷേപിച്ചത്.ആഭ്യന്തര സ്ഥാപന നിക്ഷേപകരുടെ അറ്റ നിക്ഷേപം 2023 ജൂണ്‍ 28 വരെ വാര്‍ഷിക അടിസ്ഥാനത്തില്‍ 83,964 കോടി രൂപയായിരുന്നു.

X
Top