ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

ഓഹരി നിക്ഷേപ പരിധി കൂട്ടൽ: ഇപിഎഫ്ഒ ട്രസ്റ്റി യോഗത്തിൽ തീരുമാനമായില്ല

ന്യൂഡൽഹി: ഓഹരി നിക്ഷേപ പരിധി 20 ശതമാനത്തിലേക്ക് ഉയർത്താനുള്ള നിർദേശത്തിൽ ഇപിഎഫ്ഒ ട്രസ്റ്റി യോഗത്തിൽ തീരുമാനമെടുത്തില്ല. വിഷയത്തിൽ ഇനിയും കൂടിയാലോചന വേണമെന്ന് ജീവനക്കാരുടെ പ്രതിനിധികൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം മാറ്റിവെച്ചത്. ഓഹരി നിക്ഷേപം വർധിപ്പിക്കാനുള്ള നിർദേശത്തെ കഴിഞ്ഞ ആഴ്ച നടന്ന ഇപിഎഫ്ഒ പ്രവർത്തക സമിതി യോഗത്തിൽ ജീവനക്കാരുടെ പ്രതിനിധികൾ എതിർത്തിരുന്നു. ഭേദഗതി നടപ്പാക്കുന്നതിന് മുമ്പ് വിശദമായ ചർച്ച നടത്തേണ്ടതുണ്ടെന്ന് ട്രസ്റ്റിമാരിലൊരാളായ ഹർഭജൻ സിങ് സിദ്ദു പറഞ്ഞു.

നിലവിൽ ഇപിഎഫ്ഒ നിക്ഷേപത്തിന്റെ 15 ശതമാനമാണ് ഓഹരി-ഓഹരിയധിഷ്ഠിത പദ്ധതികളിൽ നിക്ഷേപിക്കാവുന്നത്. ഈ പരിധി 20 ശതമാനമായി വർധിപ്പിക്കാൻ ഇപിഎഫ്ഒ ഉപദേശക സമിതിയായ ധന ഓഡിറ്റ് നിക്ഷേപക സമിതി (എഫ്എഐസി) ശിപാർശ നൽകുകയായിരുന്നു. എന്നാൽ, സർക്കാർ ഗാരന്റിയില്ലാത്ത, ഏറെ അസ്ഥിരമായ ഓഹരി നിക്ഷേപങ്ങളെ ട്രേഡ് യൂനിയനുകൾ ശക്തമായി എതിർക്കുകയാണ്.

2015 മുതലാണ് നിക്ഷേപയോഗ്യമായ അഞ്ച് ശതമാനം തുക എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ നിക്ഷേപിക്കാൻ തുടങ്ങിയത്. ഈ സാമ്പത്തിക വർഷം മുതൽ ഇത് 15 ശതമാനമായി വർധിപ്പിക്കുകയായിരുന്നു.

X
Top