ഭൂട്ടാനിലെ പ്രധാന ഊര്‍ജ്ജ പദ്ധതികള്‍ക്ക് ഇന്ത്യയുടെ 4000 കോടി രൂപ ധനസഹായംചില്ലറ പണപ്പെരുപ്പം ഒക്ടോബറില്‍ എക്കാലത്തേയും താഴ്ന്ന നിരക്കിലെത്തിരണ്ടാംപാദ വളര്‍ച്ച അനുമാനം 7.2 ശതമാനമാക്കി ഇന്ത്യ റേറ്റിംഗ്‌സ് ആന്റ് റിസര്‍ച്ച്സാമ്പത്തിക വളർച്ചയ്ക്ക് വിലങ്ങ് വെക്കുന്ന ചരക്ക് നീക്കം30 വര്‍ഷങ്ങള്‍ക്ക് ശേഷം ടോള്‍ നയം അഴിച്ചുപണിയാന്‍ കേന്ദ്ര സര്‍ക്കാര്‍

എന്‍വിറോ ഇന്‍ഫ്രായും ഉദയ്ശിവകുമാര്‍ ഇന്‍ഫ്രയും ഐപിഒയ്ക്കായി ഡ്രാഫ്റ്റ് പേപ്പറുകള്‍ സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: രണ്ട് കമ്പനികള്‍-എന്‍വിറോ ഇന്‍ഫ്രാ എഞ്ചിനീയേഴ്‌സ് ലിമിറ്റഡും ഉദയ്ശിവകുമാര്‍ ഇന്‍ഫ്രാ ലിമിറ്റഡും-ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗി (ഐപിഒ) നായി സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) മുന്‍പാകെ ഡ്രാഫ്റ്റ് പേപ്പറുകള്‍ സമര്‍പ്പിച്ചു. ഇതോടെ ഈ മാസം ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) സമര്‍പ്പിച്ച കമ്പനികളുടെ എണ്ണം 8 ആയി. 95 ലക്ഷം ഓഹരികള്‍ വിപണിയിലെത്തിക്കുന്ന ഫ്രഷ് ഇഷ്യുവാണ് എന്‍വിറോ ഇന്‍ഫ്രാ ഐപിഒ.

പ്രവര്‍ത്തന മൂലധനത്തിനും പൊതു കോര്‍പറേറ്റ് ചെലവുകള്‍ക്കുമാണ് തുക വിനിയോഗിക്കുക. മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെയും ജലവിതരണ പദ്ധതികളുടെയും രൂപകല്‍പ്പന, നിര്‍മ്മാണം, പ്രവര്‍ത്തനം, പരിപാലനം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയാണ് എന്‍വിറോ ഇന്‍ഫ്ര. 60 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിക്കുന്ന ഫ്രഷ് ഇഷ്യുവാണ് ഉദയ്ശിവകുമാര്‍ ഇന്‍ഫ്രാ ഐപിഒ.

പ്രവര്‍ത്തന മൂലധനം കൂട്ടുന്നതിനും പൊതു കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കുമായി തുക ചെലവഴിക്കും. ഒരുനിര്‍മ്മാണ കമ്പനിയാണ് ഉദയ്ശിവകുമാര്‍ ഇന്‍ഫ്രാ. റോഡുകള്‍, പാലങ്ങള്‍, ജലസേചനം, കനാലുകള്‍ എന്നിവയുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്നു.

ഇരു കമ്പനികളുടെയും ഓഹരികള്‍ ബിഎസ്ഇയിലും നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും (എന്‍എസ്ഇ) ലിസ്റ്റ് ചെയ്യപ്പെടും. അതിനിടെ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഐപിഒകളിലൂടെ 14 കമ്പനികള്‍ 35,456 കോടി രൂപ സമാഹരിച്ചതായി കണക്കുകള്‍ പുറത്തുവന്നു. പ്രൈം ഡാറ്റാബേസിന്റെ കണക്കനുസരിച്ച്, മുന്‍വര്‍ഷത്തെ സമാന കാലയളവിനേക്കാള്‍ 32 ശതമാനം കുറവാണ് ഇത്.

X
Top