രാജ്യത്തെ വിമാനത്താവളങ്ങള്‍ ഇരട്ടിയാക്കാന്‍ ഇന്ത്യ2023-24ല്‍ 2,20,000 ഫ്‌ളെക്‌സിബിള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായി ഐഎസ്എഫ്സ്വർണവില പവന് വീണ്ടും 54,000 രൂപ കടന്നുവിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണിന് ഔദ്യോഗിക തുടക്കം; കേരള വികസന അധ്യായത്തില്‍ പുതിയ ഏടാണ് വിഴിഞ്ഞമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ഐ​ജി​എ​സ്ടി ഇ​​​ന​​​ത്തി​​​ൽ നാ​ലു വ​ർ​ഷ​ത്തിനിടെ കേ​ര​ള​ത്തി​ന് ന​ഷ്ടം 25,000 കോ​ടി

യൂറോപ്പില്‍ എന്‍ട്രി ആന്റ് എക്സിറ്റ് സിസ്റ്റം അവതരിപ്പിക്കുന്നു

യൂറോപ്പില്‍ എന്‍ട്രി ആന്റ് എക്സിറ്റ് സിസ്റ്റം അവതരിപ്പിക്കാന്‍ ഒരുങ്ങി യൂറോപ്യന്‍ യൂണിയന്‍. വിപുലമായ ബയോമെട്രിക്സ് സംവിധാനം ഉപയോഗിച്ച് ഇയു ഇതര പൗരന്മാരെ ട്രാക്ക് ചെയ്യാന്‍ ഇതുവഴി സാധിക്കും.

പുതിയ സംവിധാനം നടപ്പിലാക്കുന്നത് ഒക്ടോബര്‍ 6 മുതലാണ്. യുകെയില്‍ നിന്നോ ഇയു ഇതര രാജ്യങ്ങളില്‍ നിന്നോ യൂറോപ്യന്‍ യൂണിയനിലെ ഒരു രാജ്യത്തേക്ക് പ്രവേശിക്കുമ്പോള്‍ വിരലടയാളവും ഡിജിറ്റലൈസ് ചെയ്ത യാത്രാ അംഗീകാരവും എന്‍ട്രി ആന്റ് എക്സിറ്റ് സംവിധാനം വഴി നല്‍കുന്നു.

ഷെങ്കന്‍ സോണിലെ അംഗരാജ്യങ്ങളിലേക്ക് ഇയുഇതര പൗരന്മാര്‍ക്ക് യാത്ര ചെയ്യുന്നതിനുള്ള അതിര്‍ത്തി നിയന്ത്രണ സംവിധാനമാണിത്. ബ്രിട്ടീഷ് പൗരന്മാര്‍ക്കും ഇയു ഇതര പൗരന്മാര്‍ക്കും രണ്ട് വ്യത്യസ്തവും പരസ്പരം ബന്ധിപ്പിച്ചതുമായ യാത്രാ പ്ലാനുകളും ഉണ്ടാകും.

എന്‍ട്രി ആന്റ് എക്സിറ്റ് സിസ്റ്റം (ഇഇഎസ്), യൂറോപ്യന്‍ ട്രാവല്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഓതറൈസേഷന്‍ സിസ്റ്റം എന്നിവയാണവ. മിക്ക ഇയു രാജ്യങ്ങളും ഷെങ്കന്‍ സോണില്‍ ഉള്‍പ്പെടുന്നു.

റിപ്പബ്ലിക് ഓഫ് അയര്‍ലന്റ്,സൈപ്രസ് എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. അതിര്‍ത്തി സുരക്ഷയ്ക്കും കുടിയേറ്റ നടപടിക്രമങ്ങള്‍ക്കും വേണ്ടിയാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്.

പാസ്പോര്‍ട്ടുകള്‍ സ്റ്റാംപ് ചെയ്യുന്ന നിലവിലെ പ്രക്രീയയ്ക്ക് പകരം പുതിയ ഡാറ്റ ശേഖരണ സംവിധാനം ഉപയോഗിക്കും. യാത്ര ചെയ്യുന്ന എല്ലാവരും വിരലടയാളം നല്‍കുന്നതിനൊപ്പം വ്യക്തിഗത വിവരങ്ങള്‍ നല്‍കിക്കൊണ്ട് അവരുടെ മുഖത്തിന്റെ ഫോട്ടോ എടുക്കുകയും ചെയ്യണം.

ഇതോടെ ഈ മേഖലയിലെ സന്ദര്‍ശകരുടെ താമസം ട്രാക്ക് ചെയ്യാന്‍ എന്‍ട്രി ആന്റ് എക്സിറ്റ് സിസ്റ്റം രാജ്യങ്ങളെ സഹായിക്കും.

ഇതുവഴി ഇയു ഇതര പൗരന്മാര്‍ രാജ്യത്ത് കൂടുതല്‍ സയമം താമസിച്ചതും അനധികൃത സന്ദര്‍ശനങ്ങളുമെല്ലാം ട്രാക്ക് ചെയ്യാന്‍ സാധിക്കും.

സുരക്ഷാ അപകട സാധ്യതകള്‍ കണ്ടെത്താനും കൂടുതല്‍ കാര്യക്ഷമമായ രീതിയില്‍ പ്രവര്‍ത്തിക്കാനും പോലീസിനേയും കുടിയേറ്റ ഉദ്യോഗസ്ഥരേയും അനുവദിക്കും.

X
Top