സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

മൈക്രോസോഫ്റ്റിനെതിരെ കേസ് കൊടുക്കുമെന്ന ഭീഷണിയുമായി മസ്‌ക്

ന്യൂയോർക്ക്: മൈക്രോസോഫ്റ്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന ഭീഷണിയുമായി ഇലോണ് മസ്ക്. ട്വിറ്റര് ഡാറ്റ മൈക്രോസോഫ്റ്റ് നിയമവിരുദ്ധമായി ഉപയോഗിച്ചുവെന്നാണ് ആരോപണം.

തങ്ങളുടെ പരസ്യ വിതരണ സംവിധാനത്തില് നിന്ന് മൈക്രോസോഫ്റ്റ് ട്വിറ്ററിനെ ഒഴിവാക്കിയതിനെ തുടര്ന്നാണ് മസ്കിന്റെ ഈ ഭീഷണി.

ഡെവലപ്പര്മാര്ക്ക് സൗജന്യമായി നല്കിയിരുന്ന ട്വിറ്ററിന്റെ ആപ്ലിക്കേഷന് പ്രോഗ്രാമിങ് ഇന്റര്ഫെയ്സിന് (എപിഐ) മസ്ക് ഫീസ് ഈടാക്കി തുടങ്ങിയതോടെയാണ് മൈക്രോസോഫ്റ്റ് ട്വിറ്റിനെ പരസ്യ സംവിധാനത്തില് നിന്ന് മാറ്റി നിര്ത്തിയത്.

ചാറ്റ് ജിപിടി പോലുള്ള ലാര്ജ് ലാംഗ്വേജ് മോഡലുകളെ പരിശീലിപ്പിക്കുന്നതിന് ഓപ്പണ് എഐ ട്വിറ്റര് ട്വിറ്റര് ഡാറ്റ ഉപയോഗിക്കുന്നുണ്ടെന്നാണ് മസ്കിന്റെ ആരോപണം. മൈക്രോസോഫ്റ്റിനെ നേരിട്ട് ഈ ആരോപണം ബാധിക്കില്ലെങ്കിലും ഓപ്പണ് എഐയുടെ പ്രധാന നിക്ഷേപകരാണ് മൈക്രോസോഫ്റ്റ്.

മൈക്രോസോഫ്റ്റ് അഡൈ്വര്ട്ടൈസിങ് പ്ലാറ്റ്ഫോമിന്റെ വെബ് പേജില് മുകളില് തന്നെ തങ്ങളുടെ മള്ടി പ്ലാറ്റ്ഫോം ഉപയോഗിച്ചുള്ള കാമ്പയിനുകള്ക്ക് ട്വിറ്ററിനെ പിന്തുണയ്ക്കില്ലെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്.

ഏപ്രില് 25 മുതലാണ് ഇത് നിലവില് വരിക. മൈക്രോസോഫ്റ്റിന്റെ സോഷ്യല് മീഡിയാ മാനേജ്മെന്റ്ടൂള് വഴി ട്വിറ്റര് അക്കൗണ്ടുകളിലേക്ക് പ്രവേശിക്കാനാവില്ല.

അതേസമയം ഫേസ്ബുക്ക്, ഇന്സ്റ്റാഗ്രാം, ലിങ്ക്ഡ് ഇന് പോലുള്ള പ്ലാറ്റ്ഫോമുകള് തുടര്ന്നും ലഭിക്കുമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്.

X
Top