ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆ ഒക്ടോബർ 1 മുതൽ ഗൃഹോപകരണങ്ങളുടെ വില വർധിക്കുന്നു ◆ ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆

എലിന്‍ ഇലക്ട്രോണിക്‌സ് ഐപിഒ ഡിസംബര്‍ 20 മുതല്‍

ന്യൂഡല്‍ഹി: എലിന്‍ ഇലക്ട്രോണിക്‌സ് കമ്പനിയുടെ പ്രാഥമിക പബ്ലിക് ഓഫറിംഗ് (ഐപിഒ) ഡിസംബര്‍ 20 ന് നടക്കും. മൂന്നു ദിവസം നീളുന്ന ഐപിഒ വഴി 475 കോടി രൂപ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. 175 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 300 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് നടക്കുക.

ഫ്രഷ് ഇഷ്യുവില്‍ നിന്ന് ലഭിക്കുന്ന തുക കടം തിരിച്ചടക്കാനും മൂലധന ചെലവുകള്‍ക്കും ഉപയോഗിക്കും. ഗാസിയാബാദിലേയും ഉത്തര്‍പ്രദേശിലേയും പ്ലാന്റുകളുടെ വിപുലീകരണവും ലക്ഷ്യമാണ്. ഡല്‍ഹി ആസ്ഥാനമായ എലിന്‍ ലൈറ്റിംഗ്, ഫാനുകള്‍, അടുക്കള ഉപകരണങ്ങള്‍, മോട്ടോറുകള്‍ എന്നിവയുടെ നിര്‍മ്മാതാക്കളാണ്.

നാല് പ്രധാന ബ്രാന്റുകളാണ് കമ്പനിയ്ക്കുള്ളത്. എല്‍ഇഡി ലൈറ്റിംഗ്, ഫാനുകളും സ്വിച്ചുകളും, ചെറിയ ഉപകരണങ്ങള്‍, മെഡിക്കല്‍ ഡയഗനോസ്റ്റിക് കാര്‍ട്രിഡ്ജസ്, പ്ലാസ്റ്റിക് മൗള്‍ഡഡ് ഷീറ്റ് മെറ്റല്‍ പാര്‍ട്ടുകള്‍, ഭാഗങ്ങള്‍ എന്നിവ ഉത്പന്നങ്ങളില്‍ ഉള്‍പ്പെടുന്നു. ആക്‌സിസ് കാപിറ്റലും ജെഎം ഫിനാന്‍ഷ്യല്‍സുമാണ് ഐപിഒയുടെ ലീഡ് മാനേജര്‍മാര്‍.

X
Top