
മുംബൈ: കെഡിഡിഎൽ ലിമിറ്റഡിലെ അവരുടെ ഓഹരികൾ വിറ്റ് എലിവേഷൻ ക്യാപിറ്റൽ വി എഫ്ഐഐ. ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെ കെഡിഡിഎൽ ലിമിറ്റഡിന്റെ 30.60 കോടി രൂപ മൂല്യം വരുന്ന ഓഹരികളാണ് സ്ഥാപനം വിറ്റഴിച്ചത്.
എലിവേഷൻ ക്യാപിറ്റൽ വി എഫ്ഐഐ ഹോൾഡിംഗ്സ് ലിമിറ്റഡ് കമ്പനിയുടെ ഓഹരി മൂലധനത്തിന്റെ 2.82 ശതമാനം വരുന്ന 3,60,000 ഓഹരികൾ വിറ്റതായി നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (എൻഎസ്ഇ) ലഭ്യമായ ഡാറ്റ കാണിക്കുന്നു. ഓഹരിയൊന്നിന് ശരാശരി 850 രൂപ നിരക്കിൽ നടന്ന ഇടപാടിൻറെ മൂല്യം 30.60 കോടി രൂപയാണ്.
എലിവേഷൻ ക്യാപിറ്റൽ വി എഫ്ഐഐ ഹോൾഡിംഗ്സിന് കമ്പനിയിൽ 7.92 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടായിരുന്നു. അതേസമയം ക്യാപിറ്റൽ വൺ പാർട്‌ണേഴ്‌സും ആക്‌സിസ് സെക്യൂരിറ്റീസ് ലിമിറ്റഡും യഥാക്രമം കമ്പനിയുടെ 2,00,000, 1,10,000 ഓഹരികൾ വീതം ഏറ്റെടുത്തു.
എൻഎസ്ഇയിൽ കെഡിഡിഎൽ ഓഹരികൾ 0.96 ശതമാനം ഉയർന്ന് 932 രൂപയിലെത്തി.
വാച്ചുകളുടെയും അതിന്റെ ഘടകങ്ങളുടെയും നിർമ്മാണത്തിലും വ്യാപാരത്തിലും ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് കെഡിഡിഎൽ ലിമിറ്റഡ് ഇന്ത്യ. ഇത് പ്രാഥമികമായി വാച്ച് ഡയലുകൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഇലക്ട്രിക്കൽ, ഇലക്‌ട്രോണിക്‌സ്, ടെലികമ്മ്യൂണിക്കേഷൻസ്, ഓട്ടോമൊബൈൽ മുതലായവയ്‌ക്കായുള്ള കൃത്യമായ സ്റ്റാമ്പിംഗ് ഭാഗങ്ങളും ഉപകരണങ്ങളും കമ്പനി നിർമ്മിക്കുന്നു.