Alt Image
118 ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഇളവുകൾ കേന്ദ്രം പുനഃപരിശോധിക്കുന്നു ◆ കേന്ദ്ര സർക്കാരിന്റെ ധനക്കമ്മി ഉയരാൻ സാധ്യത; സർക്കാർ ചെലവുകൾ വെട്ടിക്കുറയ്ക്കേണ്ടി വരുമെന്ന് എസ്ബിഐ റിസർച്ചിന്റെ റിപ്പോർട്ട് ◆ രാജ്യത്തിൻറെ നിര്‍മാണമേഖലയില്‍ ഉണര്‍വ് ◆ ഇന്ത്യയുടെ ധനക്കമ്മി ലക്ഷ്യം കൈവരിക്കാനാകുമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ്; കോര്‍പ്പറേറ്റ് നികുതി വരുമാനത്തില്‍ വന്‍ വര്‍ധന ◆ ഇന്ത്യൻ കയർ കയറ്റുമതിയിൽ 52% വളർച്ച; വരുമാനം 6,614 കോടി രൂപയായി ◆

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും; പ്രത്യേക സമ്മര്‍ താരിഫും പരിഗണനയിലെന്ന് വൈദ്യുതി മന്ത്രി

പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍നവ് വരുന്നു. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് അനിവാര്യമാണെന്നും പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു.

ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണ്. ഇതിനാൽ തന്നെ വൈദ്യുതി നിരക്ക് വര്‍ധനവ് അനിവാര്യമാണ്.

നിരക്ക് വര്‍ധനവുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പ് പൂർത്തിയാക്കി. റിപ്പോർട്ട് കെ എസ്ഇബിക്ക് നൽകിയാൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

സർക്കാരുമായും ഉപഭോക്താക്കളുമായും ചർച്ചചെയ്ത് നയപരമായ തീരുമാനമെടുക്കും.

ഉപഭോക്താക്കൾക്ക് പോറലേൽക്കാതെയായിരിക്കും നിരക്കുവർധനവ് ഉണ്ടാകുക. സമ്മർ താരിഫും കൊണ്ടുവരുന്നത് ആലോചനയിലുണ്ട്.

വേനൽകാലത്ത് പുറമെനിന്ന് വൈദ്യുതി വാങ്ങുന്നത് പ്രതിസസിയാണ്. ഇത് മറികടക്കാനാണ് സമ്മർ താരിഫ് പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിരക്ക് വര്‍ധനവിന് പുറമെ വേനൽ കാലത്ത് മാത്രമായി പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതാണ് പരിഗണിക്കുന്നത്.

രാത്രിയും പകലും പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണ്.

X
Top