2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

അറ്റാദായം 50.38 ശതമാനം ഉയര്‍ത്തി ഐഷര്‍ മോട്ടോഴ്‌സ്

ന്യൂഡല്‍ഹി: എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഐഷര്‍ മോട്ടോഴ്‌സ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 918.34 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 50.38 ശതമാനം അധികം.

വരുമാനം 17.62 ശതമാനം ഉയര്‍ന്ന് 3912.07 കോടി രൂപയായപ്പോള്‍ എബിറ്റ 22.8 ശതമാനം ഉയര്‍ന്ന് 1021 കോടി രൂപ.2,25,368 എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളാണ് കമ്പനി വില്‍പന നടത്തിയത്. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 21.1 ശതമാനം അധികമാണിത്.

വിപണി സമയത്തിന് ശേഷമാണ് കമ്പനി പ്രഖ്യാപനം നടത്തിയത്. അതേസമയം കമ്പനി ഓഹരി 1.41 ശതമാനം ഉയര്‍ന്ന് 3380.10 രൂപയില്‍ ക്ലോസ് ചെയ്തു. എക്കാലത്തേയും ഉയര്‍ന്ന റോയല്‍ എന്‍ഫീല്‍ഡ്, വിഇസിവി വില്‍പന, ഒന്നാംപാദത്തെ നിര്‍ണ്ണായകമാക്കിയെന്ന് കമ്പനി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സിദ്ധാര്‍ത്ഥ ലാല്‍ പറഞ്ഞു.

X
Top