Alt Image
ജൂലൈയില്‍ ആഭ്യന്തര വിമാനയാത്ര നടത്തിയത് 97 ലക്ഷത്തിലധികം പേര്‍, ജൂണിനെ അപേക്ഷിച്ച് 7.6% കുറവ്റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ച് ഇന്ത്യഎമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്‌കീം ടൂറിസം മേഖലയിലേയ്ക്ക് വ്യാപിപ്പിക്കാന്‍ തീരുമാനംവായ്പ തിരിച്ചുപിടിത്തം: ഏജന്റുമാരെ നിലക്കു നിര്‍ത്താന്‍ ആര്‍ബിഐഇന്ത്യക്ക് 2031ൽ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാകാം: ആർബിഐ ഡെപ്യൂട്ടി ഗവർണർ

എഡ്‌ടെക് സ്ഥാപനമായ ആന്റ്‌വാക്ക് 7.5 മില്യൺ ഡോളർ സമാഹരിച്ചു

ബാംഗ്ലൂർ: ബിസിനസ്-ടു-ബിസിനസ് (ബി2ബി) എഡ്‌ടെക് പ്ലാറ്റ്‌ഫോമായ ആന്റ്‌വാക്ക്, ജിഎസ്‌വി വെഞ്ചേഴ്‌സിന്റെ നേതൃത്വത്തിൽ 7.5 മില്യൺ ഡോളറിന്റെ ഫണ്ടിംഗ് സമാഹരിച്ചു. വൈ കോമ്പിനേറ്ററും നിലവിലുള്ള നിക്ഷേപകരായ മാട്രിക്‌സ് പാർട്‌ണേഴ്‌സ് ഇന്ത്യയും ഫണ്ടിംഗ് റൗണ്ടിൽ പങ്കെടുത്തതായി ഒരു മുതിർന്ന കമ്പനി എക്‌സിക്യൂട്ടീവ് പറഞ്ഞു. ഗ്യാമിഫിക്കേഷൻ ഉപയോഗിച്ച് ലേണിംഗ് എക്‌സ്പീരിയൻസ് പ്ലാറ്റ്‌ഫോം (എൽഎക്‌സ്‌പി) ശക്തിപ്പെടുത്തുന്നതിനും ഗവേഷണ-വികസനത്തിലൂടെ ഉള്ളടക്കം നിർമ്മിക്കുന്നതിനും ഉപഭോക്തൃ അടിത്തറ വിപുലമാക്കുന്നതിനായി സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ടീം വിപുലീകരിക്കുന്നതിനും കമ്പനി ഈ ഫണ്ട് ഉപയോഗിക്കുമെന്ന് ആന്റ്‌വാക്കിന്റെ സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ ജോയ്‌ബ്രോട്ടോ ഗാംഗുലി പറഞ്ഞു.

ഗാംഗുലി, ബസവ് നാഗൂർ, ശ്രീരാംകുമാർ സുന്ദരരാമൻ, സുമിത് എന്നിവർ ചേർന്ന് 2019-ൽ സ്ഥാപിച്ച ഒരു ഇ-ലേണിംഗ് കമ്പനിയാണ് ആന്റ്‌വാക്ക്. ഇത് ഓർഗനൈസേഷനുകളെ അവരുടെ പഠന-വികസന (എൽ ആൻഡ് ഡി) മാതൃക ത്വരിതപ്പെടുത്താനും രൂപാന്തരപ്പെടുത്താനും സഹായിക്കുന്നു, ഇത് പ്രൊഫഷണലുകളുടെ തുടർച്ചയായ പഠനത്തിന് വഴിയൊരുക്കുന്നു. ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങൾ, ഇൻഷുറൻസ് (BFSI), ഹെൽത്ത്‌കെയർ, സോഫ്റ്റ്‌വെയർ ആസ് എ സർവീസ് (SaaS) എന്നീ മേഖലകളിലാണ് കമ്പനി ശ്രദ്ധ കേന്ദ്രികരിക്കുന്നത്.

X
Top