
മുംബൈ: എഡല്‍വീസ് ഗ്രൂപ്പിന്റെ വിഭാഗമായ ഇഎഎഎ ഇന്ത്യ ആള്‍ട്ടര്‍നേറ്റീവ്സ് ലിമിറ്റഡ്, മുമ്പ് എഡല്‍വീസ് ആള്‍ട്ടര്‍നേറ്റീവ്സ് എന്നറിയപ്പെട്ടിരുന്നു, അവരുടെ റോഡ്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റിന്റെ (ഇന്‍വിറ്റ്) ഐപിഒ നടത്തുന്നു. ഇതിനുള്ള കരട് രേഖകള്‍ കമ്പനി ഉടന്‍ സമര്‍പ്പിച്ചേയ്ക്കും. ഏകദേശം 2500 കോടി രൂപയാണ് ലക്ഷ്യമിടുന്നത്.
നിര്‍ദ്ദിഷ്ട ഓഹരി വില്‍പ്പനയ്ക്കായി ആക്‌സിസ് ക്യാപിറ്റല്‍, ആംബിറ്റ് ക്യാപിറ്റല്‍, ഐസിഐസിഐ സെക്യൂരിറ്റീസ് എന്നീ നിക്ഷേപ ബാങ്കുകളുമായി ഇഎഎഎ കരാറിലെത്തി.
ഇഎഎഎ ഇന്ത്യ ആള്‍ട്ടര്‍നേറ്റീവ്സ് ലിമിറ്റഡ് സ്വകാര്യ ക്രെഡിറ്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍, മറ്റ് ആസ്തി ക്ലാസുകളില്‍ നിക്ഷേപം നടത്തുന്ന കമ്പനിയാണ്. ഇഎഎഎയുടെ രണ്ടാമത്തെ ഇന്‍വിറ്റാണ് റോഡ്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ്. നേരത്തെ ആന്‍സന്‍ എനര്‍ജി ട്രസ്റ്റ് എന്ന പേരില്‍ ഒരു എനര്‍ജി ട്രസ്റ്റ് ഇവര്‍ ആരംഭിച്ചു. 2300 കോടി രൂപയായിരുന്നു ഇതിന്റെ എയുഎം (അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ്). ഇന്‍വിറ്റ് റോഡുകളില്‍ നിന്ന് വ്യത്യസ്തമായി, അന്‍സെന്‍ ഒരു സ്വകാര്യ ട്രസ്റ്റാണ്.
കെകെആര്‍, ഐ സ്‌ക്വയര്‍ഡ് ക്യാപിറ്റല്‍ പോലുള്ള കമ്പനിയുടെ കൂട്ടത്തില്‍ ചേരുകയാണ് ഇഎഎഎ. മേല്‍പറഞ്ഞ കമ്പനികള്‍ ഇതിനോടകം അവരുടെ ഇന്‍വിറ്റുകള്‍ പ്രാഥമിക വിപണിയിലെത്തിച്ചു.






