ചരക്ക്-സേവന കയറ്റുമതി ഉയർന്നു‘സരള്‍ കേരളം’ നടപ്പാക്കാന്‍ മന്ത്രിസഭാ തീരുമാനംസ്വർണത്തിന്റെ ഹോൾമാർക്ക് ഫീസ് കുത്തനെ കൂട്ടിആഗസ്റ്റിൽ സ്വർണം ഇറക്കുമതിയിൽ ഇടിവ്രാജ്യത്തെ മൊത്തം തൊഴില്ലായ്മ നിരക്ക് 5 ശതമാനമായി താഴ്ന്നു

യൂറോപ്പിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഇ-കാന

കോട്ടയം: ക്രിപ്‌റ്റോ കറന്‍സി നിക്ഷേപ രംഗത്ത് ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലും വളര്‍ച്ച നേടിയ ഇ-കാന യൂറോപ്പിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഇതിന്‍റെ ഭാഗമായി യുകെയില്‍ ഇ-കാനയുടെ കമ്പനി സ്ഥാപിക്കാനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായതായി ഇ-കാന കോയിന്‍ ഡിജിറ്റല്‍ അസറ്റ് ആന്‍ഡ് വെല്‍ത്ത് മാനേജ്‌മെന്‍റ്  സിഇഒ അഭിഷ് കൃഷ്ണന്‍ പറഞ്ഞു.
നിയമപ്രകാരമുള്ള നികുതിസംബന്ധവും ഇന്‍കോര്‍പറേഷനുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷനുകള്‍ക്കു പുറമെ ബ്ലോക്ക് ചെയിന്‍, വാലറ്റ്, എക്‌സ്‌ചേഞ്ച്, ബാങ്ക് അക്കൗണ്ട് എന്നിവയും സജ്ജമാക്കിക്കഴിഞ്ഞു. എക്‌സ്‌ചേഞ്ചിന്‍റെ വിപണനം ഉടന്‍ ആരംഭിക്കും. ആദ്യമായാണ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു ക്രിപ്‌റ്റോ കോയിന്‍ എക്‌സ്‌ചേഞ്ച് യൂറോപ്പിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതെന്നും അഭിഷ് കൃഷ്ണന്‍ പറഞ്ഞു.
ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്ക് ക്രിപ്‌റ്റോ കറന്‍സി ട്രേഡിംഗിലൂടെ ഉയര്‍ന്ന ലാഭം നേടാനുള്ള അവസരമാണ് ഇ-കാന ഒരുക്കുന്നതെന്നും 5000 രൂപ മുതല്‍ നിക്ഷേപിക്കാവുന്ന ഇനിഷ്യല്‍ കോയിന്‍ ഓഫറുകള്‍ (ഐസിഒ) ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടുമുള്ള പ്രമുഖ ക്രിപ്‌റ്റോ കറന്‍സിസ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന ഇആര്‍സി 20 നെറ്റ് വര്‍ക്കാണ് ഇ-കാനയും ഉപയോഗിക്കുന്നത്. അതത് രാജ്യങ്ങളിലെ നിയമങ്ങളും ബാധകമാണ്.

X
Top