
പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പ് കമ്പനി ഡ്രോണ്‍ആചാര്യ (Droneacharya Aerial Innovations) പ്രാരംഭ ഓഹരി വില്‍പ്പന്നയ്ക്ക് (IPO) ഒരുങ്ങുന്നു.
ഡിസംബര്‍ 13 മുതല്‍ 15 വരെയാണ് ഐപിഒ. പുതിയ ഓഹരികളിലൂടെ 34 കോടി രൂപയാണ് കമ്പനി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്.
ഡ്രോണ്‍ നിര്‍മാണം, ഏരിയന്‍ സിനിമാട്ടോഗ്രഫി, ഡ്രോണ്‍ ഡാറ്റ പ്രോസസിംഗ് തുടങ്ങി ഏഴോളം മേഖലകളില്‍ പരിശീലനം നല്‍കുന്ന സ്ഥാപനമാണ് ഡ്രോണ്‍ആചാര്യ.
52-54 രൂപയാണ് ഐപിഒയുടെ പ്രൈസ് ബാന്‍ഡ്. ബിഎസ്ഇ എസ്എംഇ എക്‌സ്‌ചേഞ്ചിലാണ് ഡ്രോണ്‍ആചാര്യ ഓഹരികള്‍ ലിസ്റ്റ് ചെയ്യുന്നത്.
2,000 ഓഹരികള്‍ അടങ്ങിയതാണ് ഐപിഒയുടെ ഒരു ലോട്ട്. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് പരമാവധി 1.08 ലക്ഷം രൂപവരെ ഐപിഒയിലൂടെ നിക്ഷേപിക്കാം.
ഐപിഒയിലൂടെ സമാഹരിക്കുന്ന തുക ഡ്രോണുകളും നിര്‍മാണ സാമഗ്രികളും വാങ്ങാനാവും കമ്പനി ഉപയോഗിക്കുക. 2023 മാര്‍ച്ചിനുള്ളില്‍ 12 പുതിയ പരിശീലന കേന്ദ്രങ്ങളും തുടങ്ങും. 2022 മാര്‍ച്ച് മുതല്‍ 180 പേര്‍ക്കാണ് ഡ്രോണ്‍ആചാര്യ ഡ്രോണ്‍ പൈലറ്റ് പരിശീലനം നല്‍കിയത്.
2021-22 സാമ്പത്തിക വര്‍ഷം 3.58 കോടി രൂപയുടെ വരുമാനം നേടിയ കമ്പനിയുടെ അറ്റാദായം 40.65 ലക്ഷം രൂപയായിരുന്നു.






