10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസുംഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി ആപ്പിള്‍ഫോര്‍ഡ് വീണ്ടും ഇന്ത്യയിലേയ്ക്ക്, എഞ്ചിന്‍ നിര്‍മ്മാണത്തിനായി 3250 കോടി രൂപ നിക്ഷേപിക്കുംഓരോ ശമ്പളക്കമ്മീഷനും നടപ്പിലാക്കിയ ശരാശരി വേതന, പെന്‍ഷന്‍ വര്‍ദ്ധനവ് 27 ശതമാനംജോലിക്ക് മികച്ച കൂലി നൽകുന്ന സംസ്ഥാനം ഇതാണ്

ഡോ റെഡ്ഡീസ് ഒന്നാംപാദ അറ്റാദായം 1,392 കോടി രൂപയായി കുറഞ്ഞു

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഡോ.റെഡ്ഡീസ് ലബോറട്ടറീസ് ഏപ്രില്‍-ജൂണ്‍ പാദ ഫലം പ്രഖ്യാപിച്ചു. കമ്പനിയുടെ അറ്റാദായം 1,392 കോടി രൂപയായി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 1,402 കോടി രൂപയായിരുന്നു മരുന്ന് കമ്പനിയുടെ അറ്റാദായം.

അതേസമയം, വരുമാനം 14 ശതമാനം വര്‍ധിച്ച് 7,672.70 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തിലെ 6,738 കോടി രൂപയില്‍ നിന്ന് വര്‍ധന രേഖപ്പെടുത്തി. ഇത് എസ്റ്റിമേറ്റുകളെ മറികടന്നു.

അടിസ്ഥാന പാദത്തിലെ 24 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2025 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ ഫലപ്രദമായ നികുതി നിരക്ക് 26 ശതമാനമായി ഉയര്‍ന്നത് അറ്റാദായം കുറയാനിടയാക്കി.

വടക്കേ അമേരിക്കയിലെയും ഇന്ത്യയിലെയും ജനറിക്സ് വില്‍പ്പനയിലെ ഉയര്‍ച്ചയാണ് കമ്പനിയുടെ വളര്‍ച്ചയ്ക്കും വരുമാനത്തിനും ഗുണകരമായത്.

ആഗോള ജനറിക്സ് വില്‍പ്പനയിലെ വളര്‍ച്ച വര്‍ഷം തോറും 15 ശതമാനമായി ഉയര്‍ന്നു. പുതിയ ലോഞ്ചുകളും ഇന്ത്യയില്‍ അടുത്തിടെ ലൈസന്‍സുള്ള വാക്സിന്‍ പോര്‍ട്ട്ഫോളിയോയുടെ സംയോജനവും കമ്പനിയെ സഹായിച്ചു.

X
Top