നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

ഡോ. ആസാദ് മൂപ്പന് ഈ വർഷത്തെ ആഗോള സംരംഭക പുരസ്‌കാരം

കൊച്ചി: ബംഗളുരുവിൽ നടന്ന രണ്ടാമത് ഇ.ടി സംരംഭക ഉച്ചകോടിയിൽ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപക-ചെയർമാൻ ഡോ. ആസാദ് മൂപ്പനെ ഇക്കൊല്ലത്തെ ആഗോള സംരംഭകനായി തെരെഞ്ഞെടുത്തു.

ഇന്ത്യക്കകത്തും അന്താരാഷ്ട്ര തലത്തിലും ആരോഗ്യമേഖലയുടെ നവീകരണത്തിന് കാഴ്ചവെച്ച സംഘാടന മികവും നേതൃപാഠവവും കണക്കിലെടുത്താണ് ഏറെ ആദരിക്കപ്പെടുന്ന ഈ ബഹുമതിക്ക് ഡോ. ആസാദ് മൂപ്പനെ തെരെഞ്ഞെടുത്തത്.

ബിസിനസ് രംഗത്തെ മികവും നേട്ടങ്ങളും കണ്ടെത്തി ആദരിക്കുന്ന പരിപാടിയാണ് ഇ.ടിയുടെ സംരംഭക പുരസ്‌കാര ഉച്ചകോടി.

1987ൽ ദുബായിൽ ഒരു ചെറിയ ക്ലിനിക്ക് തുടങ്ങിക്കൊണ്ടാണ് ഡോ. ആസാദ് മൂപ്പൻ തന്റെ വ്യവസായ ജീവിതം തുടങ്ങുന്നത്. ആ ക്ലിനിക്കിൽ അന്ന് ആസാദ് മൂപ്പൻ എന്ന ഒരൊറ്റ ഡോക്ടർ മാത്രമാണ് ഉണ്ടായിരുന്നത്.

പിന്നീടുള്ള 38 വർഷങ്ങൾ കൊണ്ട്, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ലോകത്തെ ഏഴ് രാജ്യങ്ങളിൽ സാന്നിധ്യമുള്ള ആശുപത്രിശൃംഖലയായി വളരുകയായിരുന്നു. എല്ലാവർക്കും താങ്ങാനാവുന്ന നിരക്കിൽ ഗുണമേന്മയുള്ള ലോകോത്തര ചികിത്സ ലഭ്യമാക്കണം എന്ന ഉദ്ദേശത്തോടുകൂടിയാണ് ഡോ. ആസാദ് മൂപ്പന്റെ പ്രവർത്തനങ്ങൾ. അതിൽ നിരവധി ലോകോത്തര ആശുപത്രികൾ, ക്ലിനിക്കുകൾ, ഫാർമസികൾ എന്നിവ ഉൾപ്പെടുന്നു.

ഇന്ത്യയിൽ നിലവിലുള്ള മറ്റ് ആശുപത്രികൾ ഏറ്റെടുത്ത് ആസ്റ്റർ ശൃംഖലയുടെ ഭാഗമാക്കിക്കൊണ്ടുള്ള വളർച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്. ബ്ലാക്‌സ്‌റ്റോണിന് നിക്ഷേപമുള്ള ക്വാളിറ്റി കെയർ ലിമിറ്റഡുമായുള്ള ലയനം ആ നീക്കത്തിന്റെ ഭാഗമായിരുന്നു.

അതോടെ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ശൃംഖലയിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ആശുപത്രികളുടെ എണ്ണം 38 ആയി ഉയരുകയും രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഹോസ്പിറ്റൽ ശൃഖലയായി മാറുകയും ചെയ്തു.

27 നഗരങ്ങളിലായി 10,150 ലധികം രോഗികളെ കിടത്തിചികിൽസിക്കുന്നതിനുള്ള സംവിധാനമാണ് ഇപ്പോൾ ഇന്ത്യയിൽ ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിനുള്ളത്.

X
Top