വി​ര​മി​ച്ച​വ​ർ​ക്ക് പു​തി​യ മെ​ഡി​ക്ക​ൽ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി, ഹ​രി​ത ക​ര്‍​മ സേ​ന​ക്ക് ഗ്രൂ​പ്പ് ഇ​ൻ​ഷു​റ​ന്‍​സ്വ​ർ​ക്ക് നി​യ​ർ ഹോം ​പ​ദ്ധ​തി 200 കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കും, പ​രി​സ്ഥി​തി സൗ​ഹൃ​ദ ഓ​ട്ടോ​ക​ള്‍ വാ​ങ്ങാ​ൻ 40,000 രൂ​പ​യു​ടെ ധ​ന​സ​ഹാ​യംകെ ​റെ​യി​ലി​ന് പ​ക​രം ആ​ർ​ആ​ർ​ടി​എ​സ്, എം​സി റോ​ഡ് വി​ക​സ​ന​ത്തി​ന് 5317 കോ​ടിപ്രീ​പ്രൈ​മ​റി അ​ധ്യാ​പ​ക​ർ​ക്ക് 1000 രൂ​പ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളു​ടെ ഓ​ണ​റേ​റി​യ​വും വ​ർ​ധി​പ്പി​ച്ചുക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; ‘ദേശീയ പാത യാഥാര്‍ത്ഥ്യമാകുന്നത് പിണറായിയുടെ ഇച്ഛാശക്തി കൊണ്ട്’

ഡോണൾഡ് ട്രംപ് ‘പ്രതികാര’ ചുങ്കവും കൊണ്ടുവരാനൊരുങ്ങുന്നു

യുഎസിൽ നിന്നുള്ള ഉൽപന്ന/സേവന ഇറക്കുമതിക്ക് ഉയർന്ന തീരുവ ഏർപ്പെടുത്തുന്ന രാജ്യങ്ങൾക്കുമേൽ പകരംതീരുവ പ്രഖ്യാപിച്ച് ആഗോള സമ്പദ്‍വ്യവസ്ഥയെ തന്നെ പ്രതിസന്ധിയിലാക്കിയ ഡോണൾഡ് ട്രംപ്, ഇനി ‘പ്രതികാര’ ചുങ്കവും കൊണ്ടുവരാനൊരുങ്ങുന്നു.

യുഎസ് കമ്പനികളിൽ നിന്ന് ‘നീതീകരിക്കാനാവാത്ത’ നികുതി ഈടാക്കുന്ന രാജ്യങ്ങൾ ആസ്ഥാനമായുള്ളതും യുഎസിൽ പ്രവർത്തിക്കുന്നതുമായ കമ്പനികൾക്കുമേൽ പ്രതികാരമെന്നോണം പരമാവധി 20% വരെ നികുതി ഈടാക്കാനാണ് നീക്കം.

ട്രംപ് പുതുതായി കൊണ്ടുവന്ന ബിഗ്, ബ്യൂട്ടിഫുൾ നികുതി ബില്ലിലാണ് (A Big, Beautiful Tax Act) സെക്‍ഷൻ 899 (Section 899) പ്രകാരം പ്രതികാര നികുതിയും ശുപാർശ ചെയ്യുന്നത്. ഓരോ വർഷവും നികുതി 5% വീതം വർധിപ്പിക്കാമെന്നു പറയുന്ന ബിൽ, ഇതു പരമാവധി 20 ശതമാനമായി നിജപ്പെടുത്തിയിട്ടുമുണ്ട്.

യുഎസിൽ വിവിധരംഗത്ത് നിക്ഷേപമുള്ള വിദേശ കമ്പനികൾക്കും പുതിയ നികുതി ബാധകമാകും. യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങൾ ഗൂഗിൾ, മൈക്രോസോഫ്റ്റ്, മെറ്റ തുടങ്ങിയ യുഎസ് കമ്പനികൾക്കുമേൽ വലിയ നികുതികളും മറ്റ് പിഴ നടപടികളും ഈടാക്കുന്നുവെന്ന ആരോപണം ട്രംപ് നേരത്തേ ഉന്നയിച്ചിരുന്നു.

ഐടി, ഫാർമ, ടെക്സ്റ്റൈൽ രംഗങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള നിരവധി കമ്പനികൾക്കും യുഎസിൽ സാന്നിധ്യമുണ്ട്. ട്രംപ് നേരത്തേ ഇന്ത്യയെ ‘നികുതി രാജാവ്’ എന്ന് വിമർശിക്കുകയും ചെയ്തിരുന്നു. പകരംതീരുവ ഏർപ്പെടുത്തിയതിന് പിന്നാലെ വിവിധ രാജ്യങ്ങൾ യുഎസുമായി വ്യാപാര ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചിരുന്നു.

ഇത്തരം ചർച്ചകളിലൂടെ യുഎസ് ഉൽപന്നങ്ങൾക്കുമേലുള്ള ഇറക്കുമതി തീരുവയിൽ ഇളവ് നേടുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് ട്രംപും അവകാശപ്പെട്ടിരുന്നു.

ഇപ്പോൾ പ്രതികാരചുങ്കം കൊണ്ടുവരുന്നതിലൂടെയും യുഎസ് പ്രധാനമായും ഉന്നമിടുന്നത് ചർച്ചകളും അതുവഴി യുഎസ് കമ്പനികൾക്കുമേലുള്ള കനത്ത നികുതികളിൽ ഇളവു വരുത്താൻ മറ്റ് കമ്പനികളെ നിർബന്ധിതരാക്കുകയുമാണ്.

മറ്റ് രാജ്യങ്ങൾ നികുതി കുറച്ച് ചർച്ചയ്ക്ക് തയാറായാൽ യുഎസും നിലപാട് മയപ്പെടുത്തുമെന്ന് ട്രംപ് ഭരണകൂട പ്രതിനിധികൾ വ്യക്തമാക്കിയിട്ടുണ്ട്. പുതിയചുങ്കം പ്രാബല്യത്തിൽ വന്നാൽ 10 വർഷംകൊണ്ട് 116 ബില്യൻ ഡോളറിന്റെ (നിലവിലെ വിനിമയനിരക്ക് പ്രകാരം ഏകദേശം ഒരുലക്ഷം കോടി രൂപ) അധികവരുമാനം നേടാനാകുമെന്നാണ് ട്രംപ് ഭരണകൂടം കണക്കാക്കുന്നത്.

X
Top