
ന്യൂഡല്‍ഹി: സെബിയുടെ ഐപിഒ അനുമതി കരസ്ഥമാക്കിയിരിക്കയാണ് വിക്രം സോളാര്‍ കമ്പനി. 1500 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 50 ലക്ഷം ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് ഐപിഒ വഴി നടത്തുക. ജെഎം ഫിനാന്‍ഷ്യല്‍സ്, കൊടാക് മഹീന്ദ്ര കാപിറ്റല്‍ എന്നീ കമ്പനികളാണ് ഐപിഒ നടപടികള്‍ പൂര്‍ത്തീകരിക്കുന്നത്.
വരുമാനത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ സോളാര്‍ കമ്പനിയാണ് വിക്രം സോളാര്‍. മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 1557 കോടി രൂപയുടെ വരുമാനം നേടി. ലാഭം 6.04 കോടിയില്‍ നിന്നും 37.14 കോടിരൂപയായി ഉയര്‍ന്നു.
2.5 ജിഗാവാട്ട്‌സിന്റെ സോളാര്‍ മൊഡ്യൂള്‍ നിര്‍മ്മിക്കാനുതകുന്ന രണ്ട് പ്ലാന്റുകളാണ് പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലുമായി കമ്പനിയ്ക്കുള്ളത്.
കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സോളാര്‍ മൊഡ്യൂള്‍ നിര്‍മ്മാണമേഖലയെ പിഎല്‍ഐ സ്‌ക്കീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതുവഴി 19,500 കോടി രൂപ മേഖലയ്ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇത് വിക്രം സോളാറിന് നേട്ടമാകും.






