
മുംബൈ: 19500 ന് മുകളില്‍ പിടിച്ചുനില്‍ക്കാനാകാതെ നിഫ്റ്റി താഴ്ച വരിച്ചു. ഇതോടെ സൂചിക മണിക്കൂര്‍ ചാര്‍ട്ടില്‍ 21 ഇഎംഎയ്ക്ക് താഴെയായി,എല്‍കെപി സെക്യൂരിറ്റീസിലെ സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് രൂപക് ദേ നിരീക്ഷിക്കുന്നു. സാങ്കേതികമായി മാന്ദ്യ സൂചനയാണിത്.
കൂടാതെ മണിക്കൂര്‍ ആര്‍എസ്‌ഐ ബെയറിഷ് ക്രോസോവറാണ് കാണിക്കുന്നത്. നിഫ്റ്റി 19300 ല്‍ സപ്പോര്‍ട്ട് തീര്‍ക്കുമ്പോള്‍ 19500 ലെവലില്‍ പ്രതിരോധം നേരിടും. ആഗോള വിപണികളുടെ ചുവടുപിടിച്ചാണ് സൂചികകള് താഴ്ച വരിച്ചതെന്ന് റെലിഗെയര്‍ ബ്രോക്കിംഗിലെ അജിത് മിശ്ര പ്രതികരിച്ചു.
യുഎസ് സ്വകാര്യ പേറോള് വര്‍ദ്ധനവ്, നിരക്ക് ഉയര്‍ത്താനുള്ള സാഹചര്യം സംജാതമാക്കിയതായി ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ വിനോദ് നായര്‍ പറയുന്നു. ഇതോടെ ബോണ്ട് യീല്‍ഡ് വര്‍ദ്ധിക്കുകയും അത് സൂചികകളുടെ ഇടിവിലേയ്ക്ക് നയിക്കുകയും ചെയ്തു. യുഎസ് കാര്‍ഷികേതകര വേതന, തൊഴിലില്ലായ്മ ഡാറ്റകള്‍ വെള്ളിയാഴ്ച പുറത്തുവരാനിരിക്കയാണ്.
ഇതോടെ ചിത്രം കൂടുതല്‍ വ്യക്തമാകും.






