പ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കുംറെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തും

നഷ്ടം വരിച്ച് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: മറ്റ് ഏഷ്യന്‍ വിപണികളുടെ ചുവടുപിടിച്ച് ആഭ്യന്തര ബെഞ്ച്മാര്‍ക്ക് സൂചികകള്‍ താഴ്ച വരിച്ചു. സെന്‍സെക്‌സ് 300.33 പോയിന്റ് (0.51%) കുറവില്‍ 58896.66 ലെവലിലും നിഫ്റ്റി 83.80 പോയിന്റ് (0.47%) ഇടിഞ്ഞ് 17571.80 ലെവലിലുമാണുള്ളത്. ബിഎസ്ഇയില്‍ അള്‍ട്രാടെക്, നെസ്ലെ, ഏഷ്യന്‍പെയ്ന്റ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ബജാജ് ഫിന്‍സര്‍വ്,സണ്‍ഫാര്‍മ, എന്‍ടിപിസി, പവര്‍ഗ്രിഡ് എന്നിവ മികച്ച നേട്ടവുമായി മുന്നിലെത്തിയപ്പോള്‍ ഐടിസി, ടൈറ്റന്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, ഡോ.റെഡ്ഡീസ്, ടിസിഎസ്, വിപ്രോ, ആക്‌സിസ് ബാങ്ക്, മാരുതി, എസ്ബിഐ,എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ സ്റ്റീല്‍, റിലയന്‍സ്, എല്‍ടി, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്,എച്ച്ഡിഎഫ്‌സി, കോടക് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ്ബാങ്ക്, ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍, ഭാരതി എയര്‍ടെല്‍ എന്നിവ നഷ്ടം വരിച്ചു.

മേഖലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ എഫ്എംസിജിയാണ് നേട്ടത്തില്‍. ഐടി,സാമ്പത്തികം, റിയാലിറ്റി എന്നിവ വില്‍പന സമ്മര്‍ദ്ദം നേരിടുന്നു. ഡോളറിന്റെ ഉയര്‍ച്ച പ്രാദേശിക കറന്‍സികളെ തളര്‍ത്തിയതോടെ ഏഷ്യന്‍ ഓഹരികള്‍ ആദ്യസെഷനില്‍ കൂപ്പുകുത്തിയിരുന്നു.

ജപ്പാനൊഴികെയുള്ള ഏഷ്യ പസഫിക് സൂചികകളുടെ എംഎസ്സിഐ ഇന്‍ഡെക്‌സ് 1.5 ശതമാനം ഇടിവ് നേരിടുകയാണ്. ജപ്പാനീസ് നിക്കൈ 1.12 ശതമാനം ദുര്‍ബലമായി.

X
Top