ദീപാവലി ആഘോഷം: ശിവകാശിയിൽ വിറ്റഴിച്ചത് 7000 കോടിയുടെ പടക്കംകേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്താൻ വ്യവസായ സെമിനാര്‍കേരളത്തെ സമ്പൂർണ വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റുകയാണ് ലക്ഷ്യമെന്ന് സജി ചെറിയാൻഇന്ത്യയെ ആഗോള മാരിടൈം ശക്തിയാകാൻ ഷിപ്പ് ബിൽഡിംഗ് സമ്മിറ്റ്ദീപാവലി വില്‍പ്പന 6.05 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

ദീപാവലി ആഘോഷം: ശിവകാശിയിൽ വിറ്റഴിച്ചത് 7000 കോടിയുടെ പടക്കം

ചെന്നൈ: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ശിവകാശിയിൽ വിറ്റഴിച്ചത് 7,000 കോടി രൂപയുടെ പടക്കം. കഴിഞ്ഞവർഷം ദീപാവലി ആഘോഷവേളയിൽ 6000 കോടിയുടെ പടക്ക വിൽപ്പനയാണുണ്ടായിരുന്നത്. ഒറ്റവർഷം കൊണ്ട് ആയിരം കോടി രൂപയുടെ റെക്കോഡ്‌ വർധനയുണ്ടായത് പടക്കനിർമാണ വ്യവസായത്തിന് ഉത്തേജനം പകർന്നു.

ദീപാവലിക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ധാരാളം ഓർഡറുകളാണ് ശിവകാശിയിലേക്കു ലഭിച്ചത്. കർക്കശമായ പാരിസ്ഥിതിക നിയമങ്ങളും മറ്റുമായി ഏതാനും വർഷമായി ശിവകാശിയിൽ പടക്ക വിൽപ്പന തകർച്ചയുടെ വക്കിലായിരുന്നു. ഇത്തവണ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കോടിക്കണക്കിനു രൂപയുടെ ഓർഡറുകൾ ലഭിച്ചതായി പടക്കനിർമാതാക്കളുടെ സംഘടന അറിയിച്ചു. പുതിയ പടക്കങ്ങൾ വിപണിയിലിറക്കിയതും ഗുണകരമായി.

‘പിസ്സ’, ‘വാട്ടർമെലൺ’ തുടങ്ങിയ പുതിയ പടക്കങ്ങൾ ബെസ്റ്റ് സെല്ലറുകളായി മാറിയെന്ന് വ്യാപാരികൾ പറയുന്നു. പല സംസ്ഥാനങ്ങളും പടക്ക ഉപയോഗത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും വിൽപ്പനയിലെ കുതിച്ചുചാട്ടത്തിന് കാരണമായി. പ്രത്യേകിച്ചും വർഷങ്ങളായി പടക്കനിരോധനം നിലനിൽക്കുന്ന ഡൽഹിയിൽ ഹരിത പടക്കങ്ങൾ അനുവദിച്ച കോടതിയുത്തരവ് രാജ്യവ്യാപകമായി പടക്കങ്ങളുടെ ആവശ്യകത ഗണ്യമായി വർധിപ്പിച്ചതായും നിർമാതാക്കൾ പറഞ്ഞു.

ശിവകാശിയിൽനിന്നാണ് രാജ്യത്തെ പടക്ക ഉത്‌പാദനത്തിന്റെ 90 ശതമാനവും. വിരുദുനഗർ ജില്ലയിൽ ഉൾപ്പെടുന്ന ശിവകാശിയിൽ ചെറുതും വലുതുമായ ഏഴു ലക്ഷത്തിലധികം പടക്കനിർമാണശാലകളുണ്ട്. കൂടാതെ, കുടിൽ വ്യവസായമെന്ന നിലയിലും വ്യാപകമായി പടക്കം നിർമിക്കുന്നു.

X
Top