ഇന്ത്യയിൽ വൻതോതിൽ നിക്ഷേപമൊഴുക്കി ജപ്പാൻആഗോള ഇലക്‌ട്രോണിക്സ് നിർമാണ ഹബ്ബാകാൻ ഇന്ത്യനെല്ല് ഉല്‍പ്പാദനത്തില്‍ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമത്ഇന്ത്യയ്‌ക്കെതിരേ പുതിയ തീരുവ ഭീഷണിയുമായി യുഎസ്തേങ്ങയും തൊണ്ടും ലക്ഷ്യമിട്ട് ‘തെങ്ങിൻ തോപ്പു’മായി കയർ കോർപ്പറേഷൻ

തുടര്‍ച്ചയായ മൂന്നാംപാദത്തിലും ഡിസ്‌നിയ്ക്ക് വരിക്കാരെ നഷ്ടപ്പെട്ടു

ന്യൂഡല്‍ഹി:  തുടര്‍ച്ചയായ മൂന്നാം പാദത്തിലും ഡിസ്‌നി സ്ട്രീമിംഗിന് വരിക്കാരെ നഷ്ടപ്പെട്ടു. 2023 ജൂലൈ 1 ന് അവസാനിച്ച പാദത്തില്‍ ഡിസ്‌നി + ഹോട്ട്സ്റ്റാറില്‍ നിന്ന് 12.5 ദശലക്ഷം  വരിക്കാരാണ് കൊഴിഞ്ഞുപോയത്. രേഖപ്പെടുത്തിയ ഏറ്റവും വലിയ ഇടിവാണ് ഇത്.

 2020 ഏപ്രിലിലാണ് കമ്പനി പെയ്ഡ് അംഗങ്ങളുടെ എണ്ണം വെളിപ്പെടുത്താന്‍ തുടങ്ങിയത്. സ്ട്രീമിംഗ് സേവനങ്ങളുടെ ലാഭം വര്‍ദ്ധിപ്പിക്കുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചതായി വാള്‍ട്ട്ഡിസ്‌നി കമ്പനി സിഇഒ ബോബ് ഐഗര്‍ പറഞ്ഞു. പരസ്യ രഹിത ഡിസ്‌നി + , ഹുലു പ്ലാനുകള്‍ക്ക് ഒക്ടോബറില്‍ വില വര്‍ദ്ധനവ് നടപ്പാക്കാക്കും.

കൂടാതെ, പാസ് വേഡ് പങ്കിടല്‍ സമ്പ്രദായങ്ങള്‍ തടയാന്‍ ഡിസ്‌നി ലക്ഷ്യമിടുന്നു, ഇത് അടുത്ത വര്‍ഷം ഉടനീളം നടപ്പാക്കും. കഴിഞ്ഞപാദത്തില്‍ ഡിസ്‌നി സ്ട്രീമിംഗ്  512 ദശലക്ഷം ഡോളര്‍ നഷ്ടമാണ് രേഖപ്പെടുത്തിയത്.

പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം മൊത്തം സ്ട്രീമിംഗ് കമ്മി 11 ബില്യണ്‍ ഡോളര്‍ കവിഞ്ഞിട്ടുണ്ട്.
ഇതേ പാദത്തില്‍, ഡിസ്‌നി + ലോകമെമ്പാടും ഏകദേശം 11.7 ദശലക്ഷം വരിക്കാരുടെ ഇടിവിന് സാക്ഷ്യം വഹിച്ചു.2019 ലാണ് ഡിസ്‌നി +  പ്രവര്‍ത്തനം തുടങ്ങുന്നത്.

X
Top