സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

ലാറ്റക്സിൽ‍നിന്ന് ഉയര്‍ന്ന ഗുണമേന്മയുള്ള പെയിന്‍റ് നിര്‍മിക്കാമെന്ന് കണ്ടെത്തൽ

കോട്ടയം: റബര്‍ പാലില്‍നിന്ന് ഉയര്‍ന്ന ഗുണമേന്മയുള്ള പെയിന്‍റ് നിര്‍മിക്കാമെന്ന് കണ്ടെത്തി ഇന്ത്യന്‍ റബര്‍ ഗവേഷണ കേന്ദ്രം. പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന എമല്‍ഷന്‍ പെയിന്‍റുകളേക്കാള്‍ ഉയര്‍ന്ന നിലവാരത്തിലുള്ള പെയിന്‍റ് നിര്‍മിക്കാനുള്ള ഫോര്‍മുലയാണ് റബര്‍ ബോര്‍ഡ് ഗവേഷണ വിഭാഗം കണ്ടെത്തിയത്.

ഒന്നര വര്‍ഷമായി നടത്തിവരുന്ന പരീക്ഷണങ്ങളുടെ ഫലമായാണ് റബര്‍ പാല്‍ ഉപയോഗിച്ച് തികച്ചും പരിസ്ഥിതിസൗഹൃദമായ പെയിന്‍റ് നിര്‍മിക്കാമെന്ന് കണ്ടെത്തിയത്. പ്രകൃതിദത്ത റബര്‍പാല്‍, കടല്‍കക്ക, കളിമണ്ണ്, സസ്യസത്തുകള്‍ എന്നിവ ചേര്‍ത്ത് നിര്‍മിക്കുന്ന പെയിന്‍റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നവയല്ല. ആരോഗ്യസൗഹൃദമായ വിഒസി ഫ്രീ വാട്ടര്‍ബേസ് എമല്‍ഷന്‍ പെയിന്‍റാണ്.

സസ്യസത്തുക്കള്‍ ഉപയോഗിച്ച് നിറങ്ങള്‍ ചേര്‍ക്കാമെന്നതിനാല്‍ വീടിനുള്ളില്‍ സാധാരണയായി ഉപയോഗിക്കുന്ന നിറങ്ങള്‍ ലഭിക്കും. സസ്യസത്തുക്കള്‍ കോമ്പൗണ്ടായി ഉപയോഗിക്കുന്നതിനാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നതും പ്രകൃതിദത്ത റബര്‍പാലാണ് പെയിന്‍റ് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്.

റബര്‍ ഗവേഷണകേന്ദ്രത്തിന്‍റെ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്‍സി വിഭാഗത്തിന്‍റെ ഭാഗമായ റബര്‍ പ്രൊഡക്ട്‌സ് ഇന്‍ക്യുബേഷന്‍ സെന്‍ററാ(ആര്‍പിഐസി)ണ് നൂതന ഉത്പന്നമായ പ്രകൃതിദത്ത പെയിന്‍റ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്‍സി വിഭാഗത്തിലെ സീനിയര്‍ സയന്‍റിസ്റ്റ് ഡോ. ഷേറ മാത്യുവിന്‍റെ നേതൃത്വത്തില്‍ റബര്‍ ടെക്‌നോളജി വിദഗ്ധരുടെ സംഘമാണു കേരള പെയിന്‍റ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കുവേണ്ടി പ്രകൃതിദത്ത പെയിന്‍റ് വികസിപ്പിച്ചെടുത്തത്.

കേരള പെയിന്‍റ്സ് – ഭദ്രം എന്ന പേരിലായിരിക്കും പെയിന്‍റ് വിപണിയിലിറക്കുന്നത്. 23നു രാവിലെ 9.30ന് മന്ത്രി വി.എന്‍. വാസവന്‍ ടെക്‌നോളജി ട്രാന്‍സ്ഫര്‍ ഉദ്ഘാടനം ചെയ്യും. ചാണ്ടി ഉമ്മന്‍ എംഎല്‍എ അധ്യക്ഷതവഹിക്കും.

X
Top