രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

ജൂലൈ 4 ന് ശേഷം ആദ്യമായി ഡിഐഐ നെറ്റ് വില്‍പനക്കാരായി

മുംബൈ: ജൂലൈ നാലിന് ശേഷം ആദ്യമായി ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ (ഡിഐഐ) അറ്റ വില്‍പനക്കാരായി. എക്‌സ്‌ചേഞ്ചുകളുടെ പ്രൊവിഷണല്‍ ഡാറ്റ പ്രകാരം ഓഗസ്റ്റ് 22 ന് ഡിഐഐ 329 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്.

വിദേശ നിക്ഷേപകരും (എഫ്‌ഐഐ/എഫ്പിഐ) 1623 കോടി രൂപയുടെ ഓഹരികള്‍ ഓഫ് ലോഡ് ചെയ്തു. എഫ്‌ഐഐ (വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍) 10179 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 11802 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തപ്പോള്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 10106 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. 10436 കോടി രൂപയുടെ ഓഹരികളാണ് അവര്‍ വില്‍പന നടത്തിയത്.

നടപ്പ് വര്‍ഷത്തില്‍ ഇതുവരെ എഫ്‌ഐഐ 1.88 ലക്ഷം കോടി രൂപയുടെ അറ്റ വില്‍പന നടത്തിയപ്പോള്‍ ഡിഐഐ 4.74 ലക്ഷം കോടി രൂപയുടെ അറ്റ വാങ്ങല്‍ക്കാരായി.

X
Top