അലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾഭരണപരിഷ്കാരത്തിന് ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീഎഞ്ചിനീയറിംഗ് സെൽവിഴിഞ്ഞം തുറമുഖം: കയറ്റുമതി-ഇറക്കുമതി ചരക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് കസ്റ്റംസ് അനുമതിഇന്ത്യയും ഇസ്രായേലും സ്വതന്ത്ര വ്യാപാര കരാറിലേക്ക്

കെഎസ്ആർടിസി ബസിൽ ജനുവരി മുതൽ ഡിജിറ്റൽ പേയ്മെന്റ്

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ ഡിജിറ്റൽ പണമിടപാടിനു ജനുവരിയിൽ തുടക്കമാകും. ട്രാവൽ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയും ഗൂഗിൾപേ, ക്യൂആർ കോഡ് എന്നീ മാർഗങ്ങളിൽ കൂടിയും ടിക്കറ്റ് ചാർജ് ബസിൽ തന്നെ നൽകാനാകും.

ഇതോടെ ബാക്കി നൽകൽ, ചില്ലറ സൂക്ഷിക്കൽ തുടങ്ങിയ സ്ഥിരം പ്രശ്നങ്ങളൊക്കെ ഒരു പരിധി വരെ ഒഴിവാകും. ടിക്കറ്റും ഡിജിറ്റലായി ഫോണിൽ ലഭിക്കും. പദ്ധതിക്ക് ‘ചലോ ആപ്’ എന്ന സ്വകാര്യ കമ്പനിയുമായാണ് കരാർ. ബസ് ട്രാക്ക് ചെയ്യാനും ആപ്പിൽ സംവിധാനമുള്ളതിനാൽ വണ്ടി എവിടെയെത്തിയെന്നും യാത്രക്കാർക്കു മനസ്സിലാകും.

ഇതിനൊക്കെ സംവിധാനമുള്ള ആൻഡ്രോയ്ഡ് ടിക്കറ്റ് മെഷീനാണ് ബസുകളിൽ ഉപയോഗിക്കുക. ഒരു ടിക്കറ്റിന് 13 പൈസയാണ് ചലോ ആപ്പിന് കെഎസ്ആർടിസി നൽകേണ്ടി വരിക. ഏത് ബസിലാണു തിരക്ക് കൂടുതലെന്നു മനസ്സിലാക്കാൻ ഡേറ്റാ അനാലിസിസ് സൗകര്യവും ആപ്പിലുണ്ട്.

സീസൺ ടിക്കറ്റ്, സൗജന്യ പാസ് എന്നിവയുടെ കൃത്യമായ കണക്കും കെഎസ്ആർടിസിക്ക് ലഭിക്കും. ഡിസംബർ അവസാനത്തോടെ ട്രയൽ ആരംഭിക്കും. മുംബൈ ഉൾപ്പെടെ പ്രമുഖ ആർടിസികൾ ചലോ ആപ് വഴി ഡിജിറ്റൽ ടിക്കറ്റിങ് നടപ്പാക്കിയിട്ടുണ്ട്.

X
Top