ആഭ്യന്തര വിമാന യാത്ര നിരക്ക് നാലു വർഷത്തെ താഴ്ന്ന നിലയിൽവിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്എഫ്എംസിജി മേഖല തിരിച്ചുവരുന്നുകയറ്റമതിക്ക് ഇന്ത്യ പുതിയ വിപണി കണ്ടെത്തുന്നുഇനി രാജ്യമൊട്ടാകെ റോഡ് അപകടത്തില്‍പ്പെട്ടവര്‍ക്ക് പണരഹിത ചികിത്സാ പദ്ധതി

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ മൈന്‍ ഡയമണ്ട് ഫെസ്റ്റിവല്‍

കൊച്ചി: മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ മൈന്‍ ഡയമണ്ട് ആഭരണങ്ങളുടെ ആകര്‍ഷകമായ ശേഖരവുമായി മൈന്‍ ഡയമണ്ട് ഫെസ്റ്റിവല്‍ ആരംഭിച്ചു. ജനുവരി 26 വരെ നടക്കുന്ന ഫെസ്റ്റിവലില്‍ ആഭരണ പ്രേമികള്‍ക്കായി പരമ്പരാഗതവും ആധുനിക ഡിസൈനുകളിലുള്ളതുമായ പ്രകൃതിദത്ത ഡയമണ്ട് ആഭരണങ്ങളുടെ വലിയ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. ഡയമണ്ടിന്റെ മൂല്യത്തില്‍ 30% വരെ ആകര്‍ഷകമായ കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. ഗുണമേന്മ ഉറപ്പ് വരുത്തിയ പ്രകൃതിദത്ത ഡയമണ്ട് ആഭരണങ്ങള്‍ ഏറ്റവും മിതമായ വിലയ്ക്ക് സ്വന്തമാക്കാനുള്ള അവസരമാണ് മൈന്‍ ഡയമണ്ട് ഫെസ്റ്റിവലിലൂടെ ലഭിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

ബ്രൈഡല്‍, ലൈറ്റ്‌വെയ്റ്റ് ഡയമണ്ട് ആഭരണങ്ങളുടെ വലിയ ശേഖരം ഫെസ്റ്റിവലില്‍ ഒരുക്കിയിട്ടുണ്ട്. നെക്ലസുകള്‍, കമ്മലുകള്‍, സ്റ്റഡുകള്‍, മോതിരങ്ങള്‍, ലെയര്‍ ചെയിനുകള്‍, ആഭരണ സെറ്റുകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. നിത്യേന ധരിക്കാന്‍ ഉതകുന്ന പ്രകൃതിദത്ത ഡയമണ്ട് ആഭരണങ്ങളോടാണ് ഉപഭോക്താക്കള്‍ താല്‍പര്യം കാണിക്കുന്നതെന്നും അവരുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച ഡിസൈനുകളിലുള്ള ആഭരണങ്ങളാണ് മൈന്‍ ഡയമണ്ട് ഫെസ്റ്റിവലില്‍ ഒരുക്കിയതെന്നും  മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് പറഞ്ഞു.

X
Top