ഇൻഫോപാർക്ക് ഫേസ്-4 വികസനം അന്തിമഘട്ടത്തിൽ; വമ്പൻ ഐ.ടി–കൊമേഴ്സ്യൽ പദ്ധതികൾ ഒരുങ്ങുന്നുഇന്ത്യയിലെ സ്വത്ത് വിറ്റ് പണം വിദേശത്തേക്ക് മാറ്റാന്‍ പ്രവാസികള്‍കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നു

ധനലക്ഷ്മി ബാങ്കിന് ₹24.91 കോടി ലാഭം

തൃശൂർ: 2026-27 സാമ്പത്തികവർഷത്തെ ഒന്നാം പാദത്തില്‍ ധനലക്ഷ്മി ബാങ്ക് 24.91 കോടി രൂപ അറ്റലാഭം നേടി. കഴിഞ്ഞ സാമ്പത്തികവർഷം ഇതേ കാലയളവിലെ 8 കോടി രൂപയുടെ അറ്റനഷ്ടത്തില്‍ നിന്നാണ് ബാങ്കിന്റെ ഈ മികച്ച തിരിച്ചുവരവ്.

ഒന്നാം പാദ പ്രവർത്തനലാഭം 51.45 കോടി രൂപയാണെന്ന് ബാങ്ക് അറിയിച്ചു.
മൊത്തം ബിസിനസില്‍ 21.13% വാർഷിക വളർച്ചയോടെ 35,190 കോടി രൂപയുടെ നേട്ടമുണ്ടാക്കി. കഴിഞ്ഞ വർഷമിത് 29,051 കോടി രൂപയായിരുന്നു. നിക്ഷേപം 17.10% വർദ്ധിച്ച്‌ 19,404 കോടി രൂപയിലെത്തി. റീറ്റെയില്‍ നിക്ഷേപങ്ങളില്‍ 18.62% വളർച്ചയുണ്ട്. മൊത്തം നിക്ഷേപത്തിന്റെ 28.81% കറന്റ്, സേവിംഗ്സ് ബാങ്ക് നിക്ഷേപങ്ങളാണ്.

വായ്പകളില്‍ 17.27% വർദ്ധനവോടെ 15,786 കോടി രൂപയായി ഉയർന്നു. സ്വർണ്ണ പണയ വായ്പയില്‍ 75.91% വളർച്ച നേടി 7105 കോടി രൂപയിലെത്തി. വായ്പാ നിക്ഷേപ അനുപാതം 75.33 ശതമാനത്തില്‍ നിന്ന് 81.35 ശതമാനമായി ഉയർന്നു. മൊത്തം വരുമാനം 18.96% വളർച്ചയോടെ 484.25 കോടി രൂപയായി.

മൊത്തം നിഷ്‌ക്രിയ ആസ്തി 3.22 ശതമാനത്തില്‍ നിന്ന് 1.82 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 1.13 ശതമാനത്തില്‍ നിന്ന് 0.47 ശതമാനമായും കുറഞ്ഞു. നിഷ്‌ക്രിയ ആസ്തിയിലേക്കുള്ള നീക്കിയിരിപ്പു തോത് 92.77% ആണ്. മൂലധന പര്യാപ്തതാനുപാതം 19.19% ആയി ഉയർന്നു.
ഒന്നാം പാദ ഫലങ്ങള്‍ പ്രോത്സാഹജനകമാണെന്നും നിരന്തര പരിശ്രമങ്ങളുടെ ഫലമാണ് ഈ നേട്ടമെന്നും മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ അജിത്കുമാർ കെ.കെ. പറഞ്ഞു.

21 ശതമാനത്തിലധികം ബിസിനസ് വളർച്ച സുസ്ഥിര വളർച്ചാ തന്ത്രത്തിന് പിന്തുണയാകും. 2026 നവംബറില്‍ ശതാബ്ദി വർഷത്തിലേക്ക് കടക്കുന്ന ബാങ്ക് ഈ മുന്നേറ്റം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിസിനസ് ഡെവലപ്മെന്റ് ആൻഡ് പ്ലാനിംഗ് ഹെഡ് ബിജുകുമാർ പി.എച്ച്‌. റിപ്പോർട്ട് നല്‍കി.

X
Top