റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് വീണ്ടും ട്രംപ്സ്വർണ വില കൂടിയതോടെ കള്ളക്കടത്തിലും വൻ വർധനപെട്രോളിൽ കൂടുതൽ എഥനോൾ ചേർക്കണമെന്ന് കമ്പനികൾകൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് കണ്ണൂരിലും നേമത്തുംഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കും: പി രാജീവ്‌വ്യവസായ മുന്നേറ്റത്തിന്‌ കൂടുതൽ കരുത്ത്; മൂന്ന്‌ പുതിയ നയങ്ങളും ചട്ടക്കൂടും പ്രഖ്യാപിച്ചു

ഹോണ്‍ബില്‍ ക്യാപിറ്റലിന്റെ നേതൃത്വത്തില്‍ 120 മില്യണ്‍ ഡോളര്‍ നിക്ഷേപം; യൂണികോണ്‍ ക്ലബ്ബില്‍ കയറി ധന്‍

മുംബൈ: സ്റ്റോക്ക് ട്രേഡിംഗ് പ്ലാറ്റ്ഫോമായ ധനിന്റെ മാതൃ കമ്പനി റൈസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, സീരീസ് ബി ഫണ്ടിംഗ് റൗണ്ടില്‍ 120 മില്യണ്‍ ഡോളര്‍ സമാഹരിച്ചു.  ഹോണ്‍ബില്‍ ക്യാപിറ്റല്‍ നേതൃത്വം നല്‍കിയ റൗണ്ടില്‍ എംയുഎഫ്ജി ബാങ്ക്, ബീനെക്സ്റ്റ്, രമേഷ് ദമാനി, ഡിഎസ്പി ഫാമിലി ഓഫീസ്,ജെഎം ഫിനാന്‍ഷ്യല്‍ ഫാമിലി ഓഫീസ്, ആഷിഷ് സോമയ്യ തുടങ്ങിയ ഇന്ത്യന്‍ നിക്ഷേപകര്‍ പങ്കുകൊണ്ടു. ഇതോടെ ധന്‍ സമാഹരിച്ച നിക്ഷേപം 1.2 ബില്യണ്‍ ഡോളറായി. കമ്പനി, യൂണികോണ്‍ ക്ലബ്ബില്‍ അംഗമായി.

 ഒരു ബില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന സ്വകാര്യ സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് യൂണികോണ്‍. പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിനും കൃത്രിമ ബുദ്ധി, സാങ്കേതിക ശേഷികള്‍ മെച്ചപ്പെടുത്തുന്നതിനും പുതിയ സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനും കമ്പനി ഫണ്ട് ഉപയോഗപ്പെടുത്തും. 2021 അവസാനത്തിലാണ് ധന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. നിലവില്‍ ഏകദേശം ഒരു ദശലക്ഷം സജീവ ഉപയോക്താക്കളുണ്ട്.

ഓഹരി വിപണി പങ്കാളികള്‍ക്കായി  നിരവധി ഉപകരണങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. പതിവ് വ്യാപാരികള്‍ക്കും ദീര്‍ഘകാല നിക്ഷേപകര്‍ക്കും വേണ്ടി രൂപകല്‍പ്പന ചെയ്തിരിക്കുന്നവയാണ് ഇവ. ഇവരുടെ എപിഐ അല്ലെങ്കില്‍ ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഇന്റര്‍ഫേസ്, ഉപയോക്താക്കളെ സ്വന്തം സോഫ്റ്റ്വെയര്‍  ട്രേഡിംഗ് പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കാന്‍ അനുവദിക്കുന്നു.

2021 ജനുവരിയില്‍ പ്രവീണ്‍ ജാദവ്, അലോക് പാണ്ഡെ, ജയ് പ്രകാശ് ഗുപ്ത, റൗണക് രതി എന്നിവര്‍ ചേര്‍ന്നാണ് റൈസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്ഥാപിച്ചത്. ധനിന് പുറമേ, സ്‌കാന്‍എക്‌സ് (ഒരു മാര്‍ക്കറ്റ് റിസര്‍ച്ച് ടൂള്‍), അപ്സര്‍ജ് (ഒരു നിക്ഷേപക വിദ്യാഭ്യാസ പ്ലാറ്റ്ഫോം), ഫില്‍റ്റര്‍ കോഫി (ഒരു സാമ്പത്തിക മാധ്യമ ഔട്ട്ലെറ്റ്), ഫസ് (ഒരു എഐ അധിഷ്ഠിത സാമ്പത്തിക സ്ഥിതിവിവരക്കണക്ക് ഉപകരണം) തുടങ്ങിയ മറ്റ് പ്ലാറ്റ്ഫോമുകളും റൈസ് പ്രവര്‍ത്തിപ്പിക്കുന്നു.

ധനിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന മണിലീഷ്യസ് സെക്യൂരിറ്റീസ്, 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ 379.2 കോടി രൂപയുടെ മൊത്ത വരുമാനം റിപ്പോര്‍ട്ട് ചെയ്തു. മുന്‍ വര്‍ഷത്തെ 48.4 കോടി രൂപയില്‍ നിന്ന് എട്ട് മടങ്ങ് വര്‍ധനവ്. 177.35 കോടി രൂപ അറ്റാദായവും രേഖപ്പെടുത്തി. മുന്‍വര്‍ഷത്തില്‍ 26.69 കോടി രൂപ അറ്റ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണിത്..

X
Top