അലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾഭരണപരിഷ്കാരത്തിന് ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീഎഞ്ചിനീയറിംഗ് സെൽവിഴിഞ്ഞം തുറമുഖം: കയറ്റുമതി-ഇറക്കുമതി ചരക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് കസ്റ്റംസ് അനുമതിഇന്ത്യയും ഇസ്രായേലും സ്വതന്ത്ര വ്യാപാര കരാറിലേക്ക്

അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങാനുള്ള മാനദണ്ഡങ്ങളില്‍ ഡിജിസിഎ ഇളവ് വരുത്തി

ന്യൂഡല്‍ഹി: അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങുന്നതിന് വിമാന കമ്പനികള്‍ക്കുള്ള മാനദണ്ഡങ്ങളില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഇളവ് വരുത്തി. പ്രാദേശിക വിമാനക്കമ്പനികളായ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, വിസ്താര, അകാശ എയര്‍ എന്നിവ വിദേശ രാജ്യങ്ങള്‍ നോട്ടമിടുന്ന സമയത്താണ് തീരുമാനം. പുതിയ ലക്ഷ്യസ്ഥാനം വിലയിരുത്തുന്നതിനുള്ള ചെക്ക് ലിസ്റ്റ് 33 പോയിന്റില്‍ നിന്ന് വെറും 10 പോയിന്റായി വെട്ടിക്കുറയ്ക്കുകയായിരുന്നു.

അതേസമയം പ്രവര്‍ത്തനം അനുവദിക്കുന്നതിന് മുന്‍പ് ഡിജിസിഎ എയര്‍ലൈന്‍ ഓപ്പറേറ്റര്‍മാരുടെ പ്രവര്‍ത്തനം വിലയിരുത്തും.എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, വിസ്താര, അകാസ എയര്‍ എന്നിവയെല്ലാം അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ്. ആഫ്രിക്കയിലെയും മധ്യേഷ്യയിലെയും ആറ് പുതിയ പ്രദേശങ്ങള്‍ ഇന്‍ഡിഗോ ലക്ഷ്യംവയ്ക്കുമ്പോള്‍ യൂറോപ്പ്, പശ്ചിമേഷ്യ, യുഎസ് എന്നിവിടങ്ങളിലേക്ക് പറക്കാനാണ് എയര്‍ ഇന്ത്യ ശ്രമം..

2023 ഡിസംബറോടെ അന്തര്‍ദ്ദേശീയ സര്‍വീസുകള്‍ ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആകാശ.

X
Top