ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഡെലോയിറ്റ് ഇന്ത്യഇന്ത്യയുടെ പ്രതിരോധ ഉത്പാദനം 1.5 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തില്‍റോസ്നെഫ്റ്റിനും ലുക്കോയിലിനുമെതിരെ യുഎസ് ഉപരോധം; ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ റഷ്യന്‍ കരാറുകള്‍ പുനഃപരിശോധിക്കുന്നുദീപാവലി ആഘോഷം: ശിവകാശിയിൽ വിറ്റഴിച്ചത് 7000 കോടിയുടെ പടക്കംകേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്താൻ വ്യവസായ സെമിനാര്‍

ഡെന്റ വാട്ടര്‍ ആന്റ്‌ ഇന്‍ഫ്ര സൊല്യൂഷന്‍സ്‌ ഐപിഒ നാളെ മുതല്‍

മുംബൈ: ഡെന്റ വാട്ടര്‍ ആന്റ്‌ ഇന്‍ഫ്ര സൊല്യൂഷന്‍സ്‌ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ജനുവരി 22ന്‌ തുടങ്ങും. 220.50 കോടി രൂപയാണ്‌ ഐപിഒ വഴി കമ്പനി സമാഹരിക്കുന്നത്‌.

ജനുവരി 24വരെ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാം. 279-294 രൂപയാണ്‌ ഇഷ്യു വില. 50 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌.

ജനുവരി 27ന്‌ ഓഹരികളുടെ അലോട്ട്‌മെന്റ്‌ നടക്കും. ജനുവരി 29ന്‌ ഡെന്റ വാട്ടര്‍ ആന്റ്‌ ഇന്‍ഫ്ര സൊല്യൂഷന്‍സ്‌ ലിമിറ്റഡിന്റെ ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും.

പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ്‌ കമ്പനി നടത്തുന്നത്‌. ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്‌) വഴി നിലവിലുള്ള ഓഹരികളുടെ വില്‍പ്പന നടത്തുന്നില്ല. ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും മാറ്റിവെച്ചിരിക്കുന്നു.

ഐപിഒ വഴി സമാഹരിക്കുന്ന തുകയില്‍ 150 കോടി രൂപ മൂലധന ചെലവിനായും ഒരു ഭാഗം പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കായും വിനിയോഗിക്കും. 2016ല്‍ സ്ഥാപിതമായ ഡെന്റ വാട്ടര്‍ ആന്റ്‌ ഇന്‍ഫ്ര സൊല്യൂഷന്‍സ്‌ വാട്ടര്‍ എന്‍ജിനീയറിംഗ്‌ മേഖലയിലെ പ്രമുഖ കമ്പനികളിലൊന്നാണ്‌.

32 വാട്ടര്‍ മാനേജ്‌മെന്റ്‌ പദ്ധതികള്‍ ഡെന്റ വാട്ടര്‍ ആന്റ്‌ ഇന്‍ഫ്ര സൊല്യൂഷന്‍സ്‌ പൂര്‍ത്തിയാക്കിയിട്ടുണ്ട്‌. ഇതില്‍ 11ലും കമ്പനിയായിരുന്നു പ്രധാന കോണ്‍ട്രാക്‌ടര്‍. നിലവില്‍ ഗ്രേ മാര്‍ക്കറ്റില്‍ 145 രൂപയാണ്‌ ഈ ഐപിഒയുടെ പ്രീമിയം.

ഇത്‌ ഉയര്‍ന്ന ഇഷ്യു വിലയുടെ 49 ശതമാനമാണ്‌.

X
Top