ഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്സൗരോർജ ഉൽപ്പാദനത്തിൽ വൻ കുതിപ്പുണ്ടാകുമെന്ന് നുവാമലോകത്തെ ഞെട്ടിച്ച് ഇന്ത്യയുടെ കയറ്റുമതി കുതിപ്പ്

അമേരിക്കൻ ജിഡിപി വളർച്ചയിൽ ഇടിവ്

ന്യൂയോർക്ക്: അമേരിക്കയുടെ ജി.ഡി.പി വളർച്ച 2022ലെ അവസാനപാദത്തിൽ (ഒക്‌ടോബർ-ഡിസംബർ) 2.7 ശതമാനമായി കുറഞ്ഞു. 2.9 ശതമാനം വളർന്നുവെന്നാണ് കൊമേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് നേരത്തേ അവകാശപ്പെട്ടിരുന്നത്.

ഉപഭോക്തൃചെലവിലെ പുനഃപരിശോധനയിൽ ഇടിവ് വിലയിരുത്തിയതിനെ തുടർന്നാണ് ജി.ഡി.പി വളർച്ചാനിരക്ക് പുനർനിർണയിച്ചത്.

അതേസമയം, 2022ലെ മൊത്തം ജി.ഡി.പി വളർച്ചാനിരക്കിൽ (2.1 ശതമാനം) മാറ്റമില്ല. നാണയപ്പെരുപ്പം നിയന്ത്രിക്കാൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് വൻ തോതിൽ അടിസ്ഥാന പലിശനിരക്ക് കൂട്ടിയത് ഭവനമേഖലയിലെ ഡിമാൻഡിനെ ബാധിച്ചതും കഴിഞ്ഞപാദത്തിലെ ജി.ഡി.പി വളർച്ചാനിരക്കിനെ ബാധിച്ചു.

മൂന്നാംപാദത്തിൽ (ജൂലായ്-സെപ്തംബർ) ജി.ഡി.പി വളർച്ച 3.2 ശതമാനമായിരുന്നു.

ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ അമേരിക്കയിൽ 2023ന്റെ ആദ്യ ത്രൈമാസങ്ങളിലും വളർച്ചാനിരക്ക് കുറവായിരിക്കുമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തലുകൾ.

X
Top