യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ഇന്ത്യൻ ബാങ്കുകളുടെ പണലഭ്യതയിൽ ഇടിവ്

കൊച്ചി: മുൻകൂർ നികുതി അടവും ഉത്സവ കാലത്തെ അധിക ഉപഭോഗവും രൂപയുടെ മൂല്യത്തകർച്ചയും ഇന്ത്യൻ ബാങ്കുകളുടെ പണലഭ്യതയെ ബാധിക്കുന്നു. വിപണിയിലെ വായ്പാ ആവശ്യം കൂടുന്നതിന് അനുസരിച്ച്‌ കൈവശം പണമില്ലാത്ത അവസ്ഥയിലാണ് ബാങ്കിംഗ് മേഖല.

ഡിസംബറിലെ ധന അവലോകന യോഗത്തില്‍ ബാങ്കുകളുടെ കരുതല്‍ ധന അനുപാതത്തില്‍ റിസർവ് ബാങ്ക് അര ശതമാനം കുറവ് വരുത്തിയിരുന്നു. ഇതിനുശേഷം വിപണിയില്‍ അധികമായി 1.6 ലക്ഷം കോടി രൂപ ലഭ്യമായെങ്കിലും ബാങ്കുകള്‍ക്ക് വായ്പാ വിതരണത്തിന് ആവശ്യത്തിന് പണമില്ലാത്ത സാഹചര്യമാണെന്ന് ധനകാര്യ വിദഗ്ദ്ധർ പറയുന്നു.

വർഷാവസാനത്തില്‍ റിസർവ് ബാങ്ക് 2.05 ലക്ഷം കോടി രൂപയാണ് അധികമായി ബാങ്കുകള്‍ക്ക് ലഭ്യമാക്കിയത്.

രൂപയുടെ മൂല്യയിടിവ് നിയന്ത്രിക്കാൻ റിസർവ് ബാങ്ക് പൊതുമേഖല ബാങ്കുകള്‍ വഴി വിപണിയില്‍ ഡോളർ വിറ്റഴിക്കുന്നതാണ് പണ ലഭ്യതയെ പ്രതികൂലമായി ബാധിക്കുന്നത്.

രൂപയുടെ മൂല്യത്തകർച്ച നേരിടാൻ റിസർവ് ബാങ്ക് വിപണിയില്‍ ഇടപെടുന്നതിനാല്‍ ബാങ്കുകളുടെ പണലഭ്യത കുത്തനെ കുറയുകയാണെന്ന് ബാങ്കിംഗ് രംഗത്തുള്ളവർ പറയുന്നു.

X
Top