ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆ ഒക്ടോബർ 1 മുതൽ ഗൃഹോപകരണങ്ങളുടെ വില വർധിക്കുന്നു ◆ ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆

ഇടക്കാല ലാഭവിഹിത വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് കടരഹിത കമ്പനി

ന്യൂഡല്‍ഹി: ഇടക്കാല ലാഭവിഹിത വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി ഒക്ടോബര്‍ 28 നിശ്ചയിച്ചിരിക്കയാണ് ബന്‍സാലി എഞ്ചിനീയറിംഗ് പോളിമേഴ്‌സ്. 1 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 1 രൂപയാണ് ലാഭവിഹിതം. നവംബര്‍ 8 നോ മുന്‍പോ വിതരണം പൂര്‍ത്തിയാക്കും.

ഒരു കടരഹിത കമ്പനിയായ ബന്‍സാലി എഞ്ചിനീയറിംഗിന്റെ ഓഹരി 115.50 രൂപയിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 42.85 ശതമാനം ഇടിവ് നേരിട്ട സ്റ്റോക്കാണിത്. 2021 ഒക്ടോബറിലെ 222.50 രൂപയാണ് 52 ആഴ്ച ഉയരം.

ജൂണ്‍ 2022 ലെ 98 രൂപ 52 ആഴ്ച താഴ്ചയാണ്. നിലവില്‍ 52 ആഴ്ച ഉയരത്തില്‍ നിന്ന് 48.08 ശതമാനം താഴെയും 52 ശതമാനം താഴ്ചയില്‍ നിന്ന് 17.85 ശതമാനം നേട്ടത്തിലുമാണ് ഓഹരി. 1,922.02 കോടി രൂപ വിപണി മൂല്യമുള്ള ഒരു സ്‌മോള്‍ക്യാപ്പ് കമ്പനിയാണ് ബന്‍സാലി എഞ്ചിനീയറിംഗ്.

അക്രിലോണിട്രൈല്‍ ബ്യൂട്ടാഡിന്‍ സ്‌റ്റൈറൈന്‍ (എബിഎസ്) നിര്‍മ്മിക്കുന്നു. സെപ്തംബറിലവസാനിച്ച പാദത്തില്‍ 358.27 കോടി രൂപ വരുമാനം നേടി. വാര്‍ഷികാടിസ്ഥാനത്തില്‍ 4.4 ശതമാനം കുറവ്.

41.01 കോടി രൂപയാണ് രേഖപ്പെടുത്തിയ അറ്റാദായം. മുന്‍ വര്‍ഷത്തേക്കാള്‍ 66 ശതമാനം കുറവ്.

X
Top