അമേരിക്കയുമായി വ്യാപാര കരാർ ഒപ്പുവക്കാൻ ഇന്ത്യമൂന്നാം വര്‍ഷവും ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ദാതാവായി റഷ്യയുബിഎസ് ഇന്ത്യയെ അപ്ഗ്രേഡ് ചെയ്തുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം കുറച്ച് ലോകബാങ്ക്ആഡംബര വസ്തുക്കൾക്ക് ഇനി മുതൽ ടിസിഎസ്

ക്രിപ്റ്റോ കറൻസികളുടെ തളർച്ച ആറ് മാസത്തേക്ക് നീണ്ടേക്കും

ചുങ്കവും പകരച്ചുങ്കവും ക്രിപ്റ്റോ കറൻസി വിപണികളെയും പിടിച്ചുലയ്ക്കുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൻതോതിലുള്ള പുതിയ ഇറക്കുമതി തീരുവകൾ പ്രഖ്യാപിച്ചതിന് ശേഷമാണ് ഇടിവ് തുടങ്ങിയിരിക്കുന്നത്.

ടെക് ഓഹരികൾ ഇടിഞ്ഞതിനാൽ ബിറ്റ് കോയിൻ അടക്കമുള്ള ക്രിപ്റ്റോ കറൻസികൾക്ക് ‘നല്ല കാലം’ തുടങ്ങി എന്ന് വിശ്വസിച്ച് നിക്ഷേപിച്ചവർക്കും തെറ്റുപറ്റി. ആഗോള ഓഹരി വിപണികളിൽ ചോരപ്പുഴ ഒഴുകിയതോടെ ക്രിപ്റ്റോകറൻസികൾക്കും പിടിച്ചു നില്ക്കാൻ സാധിക്കാത്ത അവസ്ഥയാണ്.

ക്രിപ്റ്റോകറൻസികളിൽ നിക്ഷേപം വർധിച്ചിട്ടും, വിലകൾ കുറയുന്നതിനാൽ ബിറ്റ്‌കോയിൻ കുറഞ്ഞത് ആറ് മാസമെങ്കിലും ബെയർ മാർക്കറ്റിൽ തുടരും എന്ന് ക്രിപ്‌റ്റോ ക്വാന്റ് സിഇഒ കി യങ് ജു പറയുന്നു.

പൊതുവെ മാന്ദ്യം ക്രിപ്റ്റോ വിപണികളെയും ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഒരു ഹ്രസ്വകാല റാലിക്കുള്ള സാധ്യത പോലും ഇപ്പോൾ ബിറ്റ് കോയിനിൽ ഇല്ല എന്ന അഭിപ്രായമാണ് വിദഗ്ത്ധർക്കുള്ളത്.

ഒരു മാസത്തിനിടയിൽ 13 ശതമാനമാണ് ബിറ്റ് കോയിൻ വില ഇടിഞ്ഞിരിക്കുന്നത്.

X
Top