10 വര്‍ഷ ബോണ്ട് ആദായം മൂന്ന് മാസത്തെ ഉയര്‍ന്ന നിലയില്‍സേവന മേഖല വികാസം ആറ് മാസത്തെ താഴ്ന്ന നിലയില്‍ഇന്ത്യയിലേയ്ക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയിൽ റഷ്യ രണ്ടാമതെത്തിആഗോള സൂചികയില്‍ ഇടം നേടാനാകാതെ ഇന്ത്യന്‍ ബോണ്ടുകള്‍രാജ്യത്തിനുള്ളത് മതിയായ വിദേശ നാണ്യ കരുതല്‍ ശേഖരം – വിദഗ്ധര്‍

നേട്ടം തുടര്‍ന്ന് ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണി ബുധനാഴ്ചയും നേട്ടം തുടര്‍ന്നു. 1.21 ശതമാനം ഉയര്‍ച്ച നേടി 1.21 ട്രില്ല്യണ്‍ ഡോളറിലാണ് ക്രിപ്‌റ്റോകറന്‍സി വിപണിയുള്ളത്. ഏറ്റവും വലിയ ക്രിപ്‌റ്റോകോയിനായ ബിറ്റ്‌കോയിന്‍ 24 മണിക്കൂറിനുള്ളില്‍ 2.66 ശതമാനം നേട്ടത്തോടെ 23,887.25 ഡോളറിലെത്തി. ഏഴ് ദിവസത്തിലെ നേട്ടം 2.28 ശതമാനമായി വര്‍ധിപ്പിക്കാനും ഈ ഉയര്‍ച്ചയോടെ ബിറ്റ്‌കോയിന് സാധിച്ചു.

കഴിഞ്ഞ അഞ്ച് ദിവസമായി ഉയര്‍ച്ചയിലാണ് ബിറ്റ്‌കോയിനുള്ളത്. മറ്റ് കോയിനുമുകളിലുള്ള ബിറ്റ്‌കോയിന്‍ മേധാവിത്തം 0.11 ശതമാനം താഴ്ന്ന് 40.74 ശതമാനമാണ്.എഥേരിയം 24 മണിക്കൂറിനുള്ളില്‍ 4.96 ശതമാനം നേട്ടമുണ്ടാക്കി 1,793.52 ഡോളറിലെത്തി.

ഏഴ് ദിവസത്തില്‍ 8.28 ശതമാനം ഉയര്‍ച്ചയാണ് രണ്ടാമത്തെ വലിയ കോയിനായ എഥേരിയം കൈവരിച്ചത്. കഴിഞ്ഞ ഒരു മാസമായി ക്രിപ്‌റ്റോകറന്‍സികള്‍ ഉയര്‍ച്ചയിലാണുള്ളത്. ടെഥര്‍1.00 ഡോളര്‍ (മാറ്റമില്ല), യുഎസ്ഡി കോയിന്‍-0.9998 ഡോളര്‍ (0.01 ശതമാനം താഴ്ച), ബിഎന്‍ബി-328.77 ഡോളര്‍ (3.12 ശതമാനം വര്‍ധനവ്), ബൈനാന്‍സ്- 1.00 ഡോളര്‍ (0.04 ശതമാനം ഉയര്‍ച്ച), എക്‌സ്ആര്‍പി-0.3754 ഡോളര്‍ (1.44ശതമാനം വര്‍ധന), കാര്‍ഡാനോ-0.5329 ഡോളര്‍ (2.38 ശതമാനം വര്‍ധന), ഡോഷ്‌കോയിന്‍-0.07006 ഡോളര്‍(0.79 ശതമാനം വര്‍ധന), പൊക്കോട്ട്-9.25 ഡോളര്‍ (3.11 ശതമാനം വര്‍ധന), സൊലാന-41.95 ഡോളര്‍(1.81 ശതമാനം വളര്‍ച്ച), അവലാഞ്ച്-29.71 ഡോളര്‍ (6.93 ശതമാനം വര്‍ധനവ്) എന്നീ വിലകളിലാണ് നിലവില്‍ മറ്റ് ക്രിപ്‌റ്റോകറന്‍സികളുള്ളത്.

X
Top