രാജ്യത്തെ വിമാനത്താവളങ്ങള്‍ ഇരട്ടിയാക്കാന്‍ ഇന്ത്യ2023-24ല്‍ 2,20,000 ഫ്‌ളെക്‌സിബിള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായി ഐഎസ്എഫ്സ്വർണവില പവന് വീണ്ടും 54,000 രൂപ കടന്നുവിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണിന് ഔദ്യോഗിക തുടക്കം; കേരള വികസന അധ്യായത്തില്‍ പുതിയ ഏടാണ് വിഴിഞ്ഞമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ഐ​ജി​എ​സ്ടി ഇ​​​ന​​​ത്തി​​​ൽ നാ​ലു വ​ർ​ഷ​ത്തിനിടെ കേ​ര​ള​ത്തി​ന് ന​ഷ്ടം 25,000 കോ​ടി

ആഗോള വിപണില്‍ ക്രൂഡ് വില കുതിക്കുന്നു

ഗോള വിപണിയില്‍ എണ്ണവില കുതിക്കുന്നു. നിലവില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 86.77 ഡോളറിലും, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 83.51 ഡോളറിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ജൂലൈ 4 യുഎസ് ഹോളിഡേ വാരത്തില്‍ വേനല്‍ ഡിമാന്‍ഡ് കുതിക്കുമെന്ന വിലയിരുത്തലും, പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ ഓര്‍ഗനൈസേഷനായ ഒപെക് വിതരണം വെട്ടിക്കുറച്ചതുമാണ് ക്രൂഡ് വില കൂടാന്‍ കാരണമായത്.

ജൂലൈ 4 യുഎസ് സ്വാതന്ത്ര്യദിനമാണ്. ആഘോഷങ്ങളുടെ ഭാഗമായി വന്‍ ഇന്ധന ആവശ്യകതയിലേയ്ക്കു റിപ്പോര്‍ട്ടുകള്‍ വിരല്‍ ചൂണ്ടുന്നു. കുടുംബങ്ങള്‍ക്ക് വാരാന്ത്യം വന്‍ പദ്ധതികളുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കൂടാതെ എണ്ണ വിപണിയിലെ വര്‍ദ്ധിച്ചുവരുന്ന നേട്ടം മറ്റ് ഉത്പാദകരാല്‍ നിയന്ത്രിക്കപ്പെട്ടെന്നും, ഇത് അസ്ഥിരതയെ സൂചിപ്പിക്കുന്നുവെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ വാരം എണ്ണയെ സംബന്ധിച്ചു മികച്ചതായിരുന്നു. ജൂണ്‍ രണ്ടിനു നടന്ന ഒപെക്ക് പ്ലസ് യോഗ തീരുമാനങ്ങള്‍ വിപണികള്‍ തെറ്റായി ഉള്‍ക്കൊണ്ടിരുന്നു. തുടര്‍ന്ന് എണ്ണവില കൂപ്പുകുത്തിയെങ്കിലും അതിവേഗം തിരിച്ചുകയറി.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ജൂണില്‍ ബ്രെന്റ്, ഡബ്ല്യുടിഐ കരാറുകള്‍ ഏകദേശം 6- 8 ശതമാനം നേട്ടം കൈവരിച്ചിട്ടുണ്ട്. അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ടുകൊണ്ട് ഒപെക് 2025 വരെ വിതരണം വെട്ടിക്കുറച്ചതു ബ്രെന്റ് വില ബാരലിന് 85 ഡോളര്‍ കടത്തി.

ജൂണ്‍ 28 ന് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് എണ്ണയ്ക്കു കരുത്താകുന്നു. റിപ്പോര്‍ട്ട് പ്രകാരം 2024 ഏപ്രിലില്‍ എണ്ണ ഉല്‍പ്പാദനവും, ആവശ്യകതയും നാല് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്.

മെയ്, ജൂണ്‍ മാസങ്ങളിലും കാര്യങ്ങള്‍ പോസിറ്റീവ് ആകുമെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു. വേനല്‍ക്കാലത്ത് ഗതാഗതത്തിനും, എയര്‍ കണ്ടീഷനിംഗിനുള്ള ഡിമാന്‍ഡ് വര്‍ധിക്കും. ഇത് നേട്ടമാണ്.

വരും മാസങ്ങളില്‍ ബ്രെന്റ് ക്രൂഡ് വില 90 ഡോളറിലേയ്ക്ക് നീങ്ങിയേക്കാമെന്നു ബാര്‍ക്ലേസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എണ്ണ വില അടുത്തിടെ ന്യായമായ മൂല്യനിര്‍ണയവുമായി ഒത്തുചേരുന്നു.

യുദ്ധം സൃഷ്ടിച്ച അനശ്ചിതത്വം മാറിവരുന്നു. ഇത് അടിസ്ഥാനകാര്യങ്ങളിലെ അടിസ്ഥാന ശക്തി വെളിപ്പെടുത്തുന്നുവെന്ന് അനലിസ്റ്റ് സ്ഥാപനം പ്രതീക്ഷിക്കുന്നു.

നിലവിലെ സാഹചര്യത്തില്‍ വരും ദിവസങ്ങളിലും ആഗോള എണ്ണവില വര്‍ധിച്ചേക്കാം. ഡോളറിനെതിരേ രൂപ മോശം പ്രകടനം തുടരുന്നതു കൂടി കണക്കിലെടുത്താല്‍ പ്രാദേശിക എണ്ണക്കമ്പനികള്‍ക്കു മേലുള്ള സമ്മര്‍ദം വര്‍ധിക്കാനാണു സാധ്യത.

എണ്ണവില പിടിവിട്ട് ഉയര്‍ന്നാല്‍ ഇന്ധനവില വര്‍ധിപ്പിക്കാതെ തരമില്ല. അതേസമയം ഭക്ഷ്യവിലക്കയറ്റം ഇതോടകം ശക്തമാണ്. ഈ സമയത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചാല്‍ കാര്യങ്ങള്‍ കൈവിടും.

ആര്‍ബിഐ നിരക്കു കുറയ്ക്കലിനായി കാത്തിരിക്കുകയാണ് വിപണികള്‍. പണപ്പെരുപ്പം വീണ്ടും ആശങ്ക സൃഷ്ടിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. ഇവിടെ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ബജറ്റ് അടുത്തുവരുന്നതും പ്രധാനം തന്നെ.

X
Top