കേന്ദ്ര സർക്കാർ ജീവനക്കാർക്ക് റെക്കോർഡ് ശമ്പള വർദ്ധനവ് വരുന്നുപശ്ചിമേഷ്യ സംഘർഷം: ഇന്ത്യൻ അരി കയറ്റുമതി പ്രതിസന്ധിയിൽകാനഡയുമായുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യജിഎസ്ടി പിരിവ് ഫെബ്രുവരിയിൽ 1.83 ലക്ഷം കോടി രൂപസർക്കാർ ജീവനക്കാർക്ക് ഉറപ്പായ പെൻഷന് ഉത്തരവായി

ദീക്ഷിത് ജോഷിയെ പുതിയ സിഎഫ്‌ഒ ആയി നിയമിച്ച് ക്രെഡിറ്റ് സ്യൂസ്

മുംബൈ: ബാങ്കിന്റെ തലപ്പത്ത് പുതിയ മാറ്റങ്ങൾ വരുത്തി ക്രെഡിറ്റ് സ്യൂസ്. ദീക്ഷിത് ജോഷിയെ സ്ഥാപനത്തിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി നിയമിച്ചതിന് പുറമെ ഫ്രാൻസെസ്ക മക്‌ഡൊണാഗിന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി സ്ഥാനക്കയറ്റം നൽകിയതായി ക്രെഡിറ്റ് സ്യൂസ് അറിയിച്ചു.

പുനഃസംഘടന പ്രകാരം, ഡച്ച് ബാങ്കിൽ ഗ്രൂപ്പ് ട്രഷററായിരുന്ന ജോഷി ഒക്ടോബർ 1-ന് ക്രെഡിറ്റ് സ്യൂസിൽ ചേരും. അദ്ദേഹം മുമ്പ് ക്രെഡിറ്റ് സ്യൂസിൽ 1995 മുതൽ 2003 വരെ ജോലി ചെയ്തിരുന്നു. അതേസമയം ഇഎംഇഎ മേഖലയുടെ സിഇഒ ആയ മക്‌ഡൊണാഗ്, സിഒഒ എന്ന നിലയിലെ തന്റെ പുതിയ റോളിൽ പ്രവർത്തനപരവും ചെലവ് പരിവർത്തനവും ഉൾപ്പെടെയുള്ള ഗ്രൂപ്പിന്റെ തന്ത്രപരമായ വികസനത്തിന് നേതൃത്വം നൽകും.

ദീക്ഷിത് ജോഷി ഇതിനകം തന്നെ ഡച്ച് ബാങ്ക് വിട്ടതായി ക്രെഡിറ്റ് സ്യൂസ് വക്താവ് പറഞ്ഞു. സ്ഥാനമൊഴിയുന്ന ഡേവിഡ് മാത്തേഴ്‌സിന് പകരമായാണ് അദ്ദേഹം എത്തുന്നത്. കൂടാതെ ജോഷി, മക്‌ഡൊണാഗ് എന്നിവർ ഉടനെ തന്നെ ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ബോർഡിൽ ചേരുമെന്ന് ക്രെഡിറ്റ് സ്യൂസ് അറിയിച്ചു.

X
Top