Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

80 മില്യൺ ഡോളറിന്റെ ഫണ്ടിംഗ് സമാഹരിച്ച് ഫിൻ‌ടെക് സ്ഥാപനമായ ക്രെഡ്

ബെംഗളൂരു: ഫിൻ‌ടെക് സ്റ്റാർട്ടപ്പായ ക്രെഡ് അതിന്റെ ഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ടിന്റെ ആദ്യ ഗഡുവായി 617 കോടി രൂപ (ഏകദേശം 80 മില്യൺ ഡോളർ) സമാഹരിച്ചതായി കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് സമർപ്പിച്ച രേഖകളിൽ വ്യക്തമാകുന്നു. പ്രാഥമിക, ദ്വിതീയ ഡീലുകളുടെ മിശ്രിതത്തിൽ തങ്ങൾ ഏകദേശം 140 മില്യൺ ഡോളർ സമാഹരിക്കുകയാണെന്നും, ഇതോടെ കമ്പനിയുടെ മൂല്യം ഏകദേശം 6.4 ബില്യൺ ഡോളറാകുമെന്നും ക്രെഡ് പറഞ്ഞു. സിംഗപ്പൂരിലെ ജിഐസിയുടെ നേതൃത്വത്തിൽ നിലവിലെ നിക്ഷേപകരായ സോഫിന, ടൈഗർ ഗ്ലോബൽ, ഫാൽക്കൺ എഡ്ജ്, ഡ്രാഗനീർ എന്നിവരിൽ നിന്നാണ് ഫണ്ടിംഗ് സമാഹരിക്കുന്നതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ഇതിന്റെ ഭാഗമായി ഓരോ ഷെയറിനും 1.45 ലക്ഷം രൂപ എന്ന ഇഷ്യു വിലയിൽ 42,308 സീരീസ് എഫ് കൺവെർട്ടിബിൾ പ്രിഫറൻസ് ഷെയറുകൾ ഇഷ്യൂ ചെയ്യുന്നതിന് തങ്ങൾ അംഗീകാരം നൽകിയതായി കമ്പനി അറിയിച്ചു.

സിംഗപ്പൂരിന്റെ സോവറിൻ ഫണ്ടായ ജിഐസി അതിന്റെ അനുബന്ധ സ്ഥാപനമായ ലാഥെ ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് വഴി ക്രഡിന്റെ 466.67 കോടി രൂപയുടെ 31,997 ഓഹരികൾ സ്വന്തമാക്കി. കഴിഞ്ഞ വർഷം ഒക്ടോബറിൽ നിലവിലുള്ള നിക്ഷേപകരിൽ നിന്ന് 250 മില്യൺ ഡോളർ സമാഹരിച്ചപ്പോൾ നാല് വർഷം പഴക്കമുള്ള സ്ഥാപനത്തിന്റെ മൂല്യം 4.01 ബില്യൺ ഡോളറായിരുന്നു. അതേസമയം, ഈ പുതിയ ഫണ്ടിംഗ് ഉപയോഗിച്ച്  തങ്ങളുടെ സാമ്പത്തിക സേവനങ്ങൾ വിപുലീകരിക്കുമെന്നും, വളർച്ചയുടെ പുതിയ മേഖലകളിലേക്ക് കടക്കാനുള്ള അജൈവ അവസരങ്ങളും പരിശോധിക്കുമെന്നും ക്രെഡ് അറിയിച്ചു.

അംഗങ്ങൾക്ക് എളുപ്പത്തിൽ ബിൽ പേയ്‌മെന്റ് സൊല്യൂഷനുകൾ നൽകുന്നതിനായി ക്രെഡ് വ്യാഴാഴ്ച ഭാരത് ബിൽപേ ഇക്കോസിസ്റ്റത്തിൽ പ്രവേശിച്ചിരുന്നു. 2018-ൽ സമാരംഭിച്ച ക്രെഡ്, ക്രെഡിറ്റ് കാർഡ് ബില്ലുകൾ എളുപ്പത്തിൽ അടയ്ക്കാനും റിവാർഡുകൾ നേടാനും ഉപയോക്താക്കളെ സഹായിക്കുന്നു. 2021 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ക്രെഡിന്റെ മാതൃസ്ഥാപനമായ ഡ്രീംപ്ലഗ് ടെക്‌നോളജീസിന്റെ വരുമാനം 95.5 കോടി രൂപയായിരുന്നു. 

X
Top